ശ്രീകണ്ഠപുരം- ചെമ്പന്തൊട്ടി-നടുവിൽ റോഡ് നവീകരണത്തിൻ്റെ ഭാഗമായി നെടിയേങ്ങ വില്ലേജ് ഓഫീസിലേക്കുള്ള വഴിയുടെ ഭാഗത്ത് റോഡ് ഒരു മീറ്ററോളം ഉയർത്തിയതിനാൽ വില്ലേജ് ഓഫീസിലേക്ക് കാൽനടയായി എത്തുന്നവർക്ക് സഞ്ചാരം ദുരിതമായി.
റോഡ് പണിയുടെ കരാറുകാരൻ മണ്ണിട്ടുയർത്തി താൽക്കാലിക സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും ഇത് പ്രധാന റോഡ് നിരപ്പിൽ നിന്ന് താഴെയുള്ള വില്ലേജ് ഓഫീസിലേക്ക് നടന്നിറങ്ങുന്നവർക്ക് അപകടം സംഭവിക്കുന്ന അവസ്ഥയിലാണുള്ളത്. ഓഫീസിൽ എത്തുന്ന വയോജനങ്ങൾ, ഭിന്നശേഷിക്കാർ എന്നിവർക്കാണ് ഏറെ കഷ്ടപ്പെടേണ്ടി വരുന്നത്. രണ്ട് മാസത്തോളമായി ഇവിടെ നിലനിൽക്കുന്ന അപകടാവസ്ഥയ്ക്ക് ശാശ്വത പരിഹാരം ഉടനുണ്ടാക്കണമെന്ന് ജനപ്രതിനിധികളും പാർട്ടി നേതാക്കളും ഉൾപ്പെട്ട വില്ലേജ് വികസന സമിതിയിൽ പലപ്രാവശ്യം ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നടപടികൾ ഒന്നുമുണ്ടായിട്ടില്ല. വില്ലേജ് ഓഫീസിലേക്ക് എത്തുന്നവർ കാലിടറി വീഴുന്നത് നിത്യസംഭവമാകുന്നതിൽ നാട്ടുകാർ കടുത്ത രോഷത്തിലാണ്. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009