കർണാടകയിലെ കുടക് നിവാസികളും കേരളീയരും സംയുക്തമായി നടത്തുന്ന പയ്യാവൂർ ഊട്ട് മഹോൽസവത്തിന് കുടകിലെ പ്രമുഖ തറവാടുകളിൽ ഊട്ട് അറിയിക്കുന്നതിനായി കിരാതമൂർത്തിയുടെ പ്രതിപുരുഷനായി കണക്കാക്കുന്ന കോമരത്തച്ഛൻ കുടകിലേക്ക് പുറപ്പെട്ടു.
മകരമാസം പതിനഞ്ചിനാണ് പയ്യാവൂരപ്പൻ്റെ ഊട്ടുമഹോൽസവത്തിൻ്റെ പ്രാരംഭ ചടങ്ങായ “ഊട്ടറിയിച്ച് പോകൽ” നടക്കുന്നത്. കോമരത്തച്ഛൻ തലേ ദിവസം തന്നെ ക്ഷേത്രത്തിലെത്തി വ്രതാനുഷ്ഠാനത്തോടെ വിശ്രമിക്കും. മകരം പതിനഞ്ചിന് പുലർച്ചെ ശുഭമുഹൂർത്തത്തിൽ ‘കച്ചില’ എന്ന വിശേഷപ്പെട്ട ഉത്തരീയവും ചുറ്റി ക്ഷേത്രത്തിലെ വിശേഷാൽ പ്രഭാത പൂജാകർമങ്ങൾക്ക് ശേഷം മേൽശാന്തിയിൽ നിന്നും ‘കടുത്തില ‘ എന്ന സവിശേഷമായ തിരുവായുധവും ഏറ്റുവാങ്ങി ആചാരക്കുടയുമെടുത്ത് കിഴക്ക് ഭാഗത്തെ കുടക് വനം ലക്ഷ്യമാക്കി ഓടി മറയും. പണ്ട് കാലത്ത് ഊട്ടുൽസവം മുടങ്ങിയപ്പോൾ ഊട്ട് നടത്തുന്നതിനായി കുടകിലെ പ്രധാനികളെ ചുമതലപ്പെടുത്തുന്നതിനായി കിരാതമൂർത്തി കുടകിലേക്ക് യാത്ര പോയതിനെ അനുസ്മരിപ്പിക്കുന്ന ചടങ്ങാണ് ഊട്ടറിയിച്ച് പോകൽ.കേരള അതിർത്തിയായ കാഞ്ഞിരക്കൊല്ലിയിലെ ഉടുമ്പ പുഴ കടന്ന് കാട്ടിലൂടെ കാൽ നടയായി ചെങ്കുത്തായ മലകയറിയാണ് കോമരത്തച്ഛൻ കുടകിൽ എത്തിച്ചേരുന്നത്. ആദ്യ ദിവസം വൈകിട്ടോടെ ചെയ്യൻ്റണയിലെ മുണ്ടിയോടൻ്റ തറവാട്ടിലെത്തി വിശ്രമിക്കുകയും പിറ്റേ ദിവസം രാവിലെ ബഹുരിയൻ്റെ മനയിലും തുടർന്ന് കടിയത്ത് നാട്ടിലെ കോക്കേരി, തിരുന്താട്, ചേരമന, വലമ്പേരി, പാറാണെ, അരപ്പട്ട്, നടുക്കേരി, കടുംഗ, കരട, ചെയ്യൻ്റണ തുടങ്ങിയ പന്ത്രണ്ടോളം ഗ്രാമങ്ങളിലെ ക്ഷേത്രങ്ങളിലും പ്രധാന തറവാടുകളിലും ഊട്ടറിയിച്ച് വിരാജ്പേട്ടയ്ക്ക് അടുത്ത് ചേലാപുരത്തെ ചുഴലി ഭഗവതി ക്ഷേത്രത്തിലും ദർശനം നടത്തും. പണ്ട് കാലത്ത് മടിക്കേരി ട്രഷറിയിലും ഊട്ട് അറിയിച്ച് പോകാറുണ്ടായിരുന്നു കുടക് രാജാവിൻ്റെ കാലത്ത് ഉണ്ടായിരുന്ന ഒരു ആചാരമായിരുന്നു ഇത്. ഇക്കാര്യം ട്രഷറിയിലെ രജിസ്ട്രറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ അടുത്ത കാലത്താണ് ഈ ചടങ്ങ് മുടങ്ങിയത്. പതിനൊന്നാമത്തെ ദിവസം ബമ്മട്ടൻപാറയിൽ വച്ച് അടുത്ത വർഷത്തേക്കുള്ള ‘കണ്ടിപ്പണം’ കൈമാറി പയ്യാവൂരിലേക്ക് മടങ്ങി പഴശി ഭഗവതി ക്ഷേത്രത്തിൽ എത്തി തിരുവായുധം വച്ച് തൊഴുത് പയ്യാവൂരമ്പലത്തിലും തൊഴുത് കോമരത്തച്ഛൻ വീട്ടിലേക്ക് മടങ്ങും.ദേവസ്വം ചെയർമാൻ ബിജു തളിയിൽ, ട്രസ്റ്റി ബോഡംഗം കെ.വി.ഉത്തമരാജൻ, മിടാവൂർ ക്ഷേത്രം പ്രസിഡൻ്റ് ഫൽഗുനൻ മേലേടത്ത്, ഗോവിന്ദൻ മഞ്ഞേരി, കെ.വി.രമേശൻ, പി.വി.ഗോവിന്ദൻ, എന്നിവരുടെ നേതൃത്വത്തിലാണ് കോമരത്തച്ഛനെ യാത്രയാക്കിയത്. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009