കൊടിമരജാഥ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു
ശ്രീകണ്ഠപുരം തളിപ്പറമ്പിൽ നടക്കുന്ന സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളന നഗരിയിലെക്കുള്ള കൊടിമര ജാഥ ആരംഭിച്ചു. ചരിത്രമുറങ്ങുന്ന കാവുമ്പായിയിൽ നിന്ന് കൊടിമരജാഥ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു. ജാഥാ ലീഡർ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ടി വി രാജേഷ് ഏറ്റുവാങ്ങി. സിപിഐ എം ശ്രീകണ്ഠപുരം ഏരിയ സെക്രട്ടറി എം സി രാഘവൻ അധ്യക്ഷനായി. കാവുമ്പായി ലോക്കൽ സെക്രട്ടറി പി വി ചന്ദ്രൻ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി വി ഗോപിനാഥ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ കെ രത്നകുമാരി. ആന്തൂർ നഗരസഭാ ചെയർമാൻ പി മുകുന്ദൻ, പ്രശസ്ത ചിത്രകാരൻ എബി എൻ ജോസഫ്, സിപിഐ എം ശ്രീകണ്ഠപുരം ഏരിയ കമ്മിറ്റി അംഗം എം സി ഹരിദാസൻ, മുൻ ഏരിയ കമ്മിറ്റി അംഗം എം വേലായുധൻ, തളിപ്പറമ്പ് ഏരിയ കമ്മിറ്റി അംഗം കെ ദാമോദരൻ എന്നിവർ സംസാരിച്ചു. നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെയാണ് കൊടിമരം തളിപ്പറമ്പിലേക്ക് ആനയിച്ചത്. എള്ളരിഞ്ഞി സെന്റർ, കൂട്ടുമുഖം പാലം, കൂട്ടുമുഖം, പൊടിക്കളം, ശ്രീകണ്ഠപുരം, പരിപ്പായി, ചെങ്ങളായി, നിടുവാലൂർ, വളക്കൈ, നെടുമുണ്ട എന്നിവിടങ്ങളയിൽ ശ്രീകണ്ഠപുരം ഏരിയയിൽ സ്വീകരണം നൽകി. തുടർന്ന് പൊക്കുണ്ട്, കുറുമാത്തൂർ ഹൈസ്‌കൂൾ, ചെറുക്കള, കരിമ്പം, തളിപ്പറമ്പ ഗവ. ആശുപത്രി, മന്ന ജംഗ്ഷൻ, തളിപ്പറമ്പ് പ്ലാസ ജംഗ്ഷൻ എന്നിവിടങ്ങളിൽ തളിപ്പറമ്പ ഏരിയയിലെ പര്യടനത്തിന് ശേഷം സീതാറാം യെച്ചൂരി നഗറിൽ(ഉണ്ടപ്പറമ്പ് മൈതാനം) കൊടിമര ജാഥാ സമാപിച്ചു. സ്വീകരണ കേന്ദ്രങ്ങളിൽ നൂറുകണക്കിന് ആളുകളാണ് കൊടിമരത്തെ ആനയിക്കാൻ എത്തിയത്.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009