ശ്രീകണ്ഠപുരം നഗരസഭയുടെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൗമാരപ്രായക്കാരായ കുട്ടികൾക്ക് നടത്തുന്ന സഹവാസ ക്യാമ്പ് ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൺ ഡോ കെ വി ഫിലോമിന ടീച്ചർ ഉദ്ഘാടനം ചെയ്തു
മെമ്പർ സെക്രട്ടറി പ്രേമരാജൻ വി സ്വാഗതം പറഞ്ഞ പരിപാടിയിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി പി ചന്ദ്രാംഗദൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ത്രേസ്യാമ്മ മാത്യു, കൗൺസിലർമാരായ വിജിൽ മോഹനൻ, കെ വി ഗീത, സിഡിഎസ് ചെയർപേഴ്സൺ ഓമന എ, മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പൽ ഫാദർ ഡോ റെജി സ്‌കറിയ, തുടങ്ങിയവർ തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. കൗമാരക്കാരായ കുട്ടികളുടെ വ്യക്തിത്വ വികാസം, സ്വയം പഠനം, അനാലിസിസ്, വിശകലനശേഷി, വൈകാരിക സമീപനം, സാമൂഹ്യനീതി ബോധം, ആരോഗ്യം, ജെൻഡർ, വിനോദങ്ങൾ, കളികൾ എന്നിവ ആസ്പദമാക്കി ജെൻഡർ റിസോഴ്സിന്റെ ആഭിമുഖ്യത്തിൽ ധ്വനി എന്ന മനോഹരമായ നാമത്തിലാണ് രണ്ട് ദിവസത്തെ ഈ സഹവാസ ക്യാമ്പ് മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വെച്ച് നടത്തുന്നത്. നഗരസഭയിലെ 30 വാർഡുകളിൽ നിന്നുമായി 60 കുട്ടികൾ ആണ് ക്യാമ്പിൽ പങ്കെടുത്തുന്നത്. നിസാർ പട്ടുവം, സീനത്ത് മുനീർ, അരുൺകുമാർ പി കെ തുടങ്ങിയ വിദഗ്ധ പരിശീലനം ലഭിച്ച അധ്യാപകരുടെ മേൽനോട്ടത്തിലാണ് ക്യാമ്പുകൾ നടത്തുന്നത്. കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ, സ്നേഹ എൻ വി ചടങ്ങിന് നന്ദി പറഞ്ഞു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009