ശ്രീകണ്ഠാപുരം വാർത്തകൾ

പൈസക്കരി ദേവമാതാ ഫൊറോന പള്ളിയിൽ തിരുനാൾ തുടങ്ങി

Whatsapp Image 2025 01 23 At 6.21.27 Pm

പൈസക്കരി ദേവമാതാ ഫൊറോന പള്ളിയിൽ പന്ത്രണ്ട് ദിവസത്തെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് വികാരി ഫാ.നോബിൾ ഓണംകുളം കൊടിയേറ്റുന്നു. 

പരസ്യം

പയ്യാവൂർ: പൈസക്കരി ദേവമാതാ ഫൊറോന പള്ളിയിൽ പന്ത്രണ്ട് ദിവസത്തെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് വണ്ണായിക്കടവ് കപ്പേളയിൽ നിന്നാരംഭിച്ച വിജയപതാക പ്രയാണത്തിന് പൈസക്കരി കുരിശടിയിൽ സ്വീകരണം നൽകി. പതാക ഏറ്റുവാങ്ങിയ ഫൊറോന വികാരി ഫാ.നോബിൾ ഓണംകുളം തിരുനാളിന് കൊടിയേറ്റി. തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാന, വചനസന്ദേശം, നൊവേന എന്നിവക്ക് കാർമികത്വം വഹിച്ചു. ഫെബ്രുവരി രണ്ട് വരെ എല്ലാ ദിവസവും വൈകുന്നേരം 4 ന് ദിവ്യകാരുണ്യ ആരാധന, ജപമാല പ്രാർത്ഥന, വിശുദ്ധ കുർബാന, വചന സന്ദേശം, നൊവേന എന്നിവയുണ്ടായിരിക്കും. ഫാ.വിൻസ് കോയിക്കൽ, ഫാ.ബിജു ചേന്നോത്ത്, ഫാ. നോയൽ ആനിക്കുഴിക്കാട്ടിൽ, ഫാ.പ്രവീൺ ചിറത്തറ, ഫാ.ജോസഫ് കളരിയ്ക്കൽ, ഫാ.കുര്യാക്കോസ് കളരിയ്ക്കൽ, ഫാ.റോബിൻസൺ ഓലിയ്ക്കൽ, ഫാ.സജി പെരുമ്പാട്ട്, ഫാ.ഫ്രാൻസീസ് തേക്കുംകാട്ടിൽ, ഫാ.സിനോ തോണക്കര, ഫാ.തോമസ് പൈമ്പള്ളിൽ എന്നിവർ വിവിധ ദിവസങ്ങളിൽ തിരുക്കർമങ്ങൾക്ക് നേതൃത്വം നൽകും. പ്രധാന തിരുനാൾ ദിനമായ ഫെബ്രുവരി ഒന്നിന് വൈകുന്നേരം 4.30 ന് ആഘോഷമായ വിശുദ്ധ കുർബാന, തിരുനാൾ സന്ദേശം, ലദീഞ്ഞ് എന്നിവക്ക് ഫാ.ജിബിൻ വട്ടംകാട്ടേൽ, റവ.ഡോ.തോമസ് കൊച്ചുകരോട്ട് എന്നിവർ കാർമികത്വം വഹിക്കും. വൈകുന്നേരം 7 ന് തിരുനാൾ പ്രദക്ഷിണം തുടർന്ന് വാദ്യമേളങ്ങൾ, രാത്രി 9 ന് കരിന്തണ്ടൻസ് ‘മ്യൂസിക്കൽ  ഫ്യൂഷൻ നൈറ്റ് ‘ എന്നിവ നടക്കും. ഇടവകാദിനമായ ഫെബ്രുവരി രണ്ടിന് വൈകുന്നേരം 4.30 ന് ഫാ.ഗിഫ്റ്റിൻ മണ്ണൂർ, റവ.ഡോ.ജോബി കോവാട്ട്, ഫാ.ട്വിങ്കിൾ തോട്ടപ്ലാക്കൽ എന്നിവരുടെ കാർമികത്വത്തിൽ ആഘോഷമായ റാസ കുർബാന, തിരുനാൾ സന്ദേശം, ലദീഞ്ഞ് എന്നിവയുണ്ടായിരിക്കും. പ്രദക്ഷിണം, സമാപനാശീർവാദം എന്നിവക്ക് ശേഷം രാത്രി 8 ന് കൊല്ലം അമല കമ്യൂണിക്കേഷൻസിൻ്റെ ‘പുതിയ നിയമം’ നാടകത്തോടെ ആഘോഷ പരിപാടികൾ സമാപിക്കും.    ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം