തവറൂൽ പിലക്കുന്നുമ്മൽ കുറ്റ്യായാട്ട് കരിന്തിനി ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സം ഫെബ്രുവരി 2,3,4 തിയ്യതികളിൽ നടക്കും.
ശ്രീകണ്ഠപുരം: തവറൂൽ പിലക്കുന്നുമ്മൽ കുറ്റ്യായാട്ട് കരിന്തിനി ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സം ഫെബ്രുവരി 2,3,4 തിയ്യതികളിൽ നടക്കും. കളിയാട്ടത്തിൻ്റെ ഭാഗമായി 2 ന് രാവിലെ ഗണപതിഹോമവും പ്രതിഷ്ഠാദിന ചടങ്ങുകളും നടക്കും. തന്ത്രി പുതുശ്ശേരി ഇല്ലം പരമേശ്വരൻ നമ്പൂതി നേതൃത്വം നൽകും.വൈകുന്നേരം 6 ന് കളിയാട്ടം തുടങ്ങൽ ചടങ്ങും ഭഗവതിയുടെ തോറ്റവും നടക്കും. ഫെബ്രുവരി 3ന് തിങ്കൾ ഉച്ചക്ക് ശേഷം 3 മണിക്ക് അക്ഷരശ്ശോക സദസും 5.30ന് ചുറ്റുവിളക്കും 7 മണിക്ക് സന്ധ്യ വെള്ളാട്ടവും തുടർന്ന് അന്നദാനവും നടക്കും. രാത്രി 9 മണിക്ക് കാഴ്ച്ച വരവും തുടർന്ന് മെഗാ തിരുവാതിര, കൈകൊട്ടി കളി എന്നിവ അരങ്ങേറും. ആകാശവിസ്മയവും ഉണ്ടാവും ഫെബ്രുവരി 4 ന് പുലർച്ചെ പൂത്രവാടി മലക്കാരൻ, പൊൻ മലക്കാരൻ ദൈവങ്ങളുടെ പുറപ്പാടും പുലർച്ചെ 5.30ന് കരിന്തിനി ഭഗവതിയുടെ തിരുമുടിയും നിവരും നടക്കും. ഭക്തജനങ്ങൾക്ക് തുലാഭാരത്തിന് ഉള്ള സൗകര്യവും കളിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009