ചെമ്പേരി അൽഫോൻസ ഓഡിറ്റോറിയത്തിൽ നടന്ന കത്തോലിക്ക കോൺഗ്രസ് നേതൃസംഗമ സംഘാടക സമിതി രൂപീകരണ യോഗം ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ റവ.ഡോ ജോർജ് കാഞ്ഞിരക്കാട്ട് ഉദ്ഘാഘാടനം ചെയ്ത് പ്രസംഗിക്കുന്നു.
ചെമ്പേരി: കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത നേതൃ സംഗമവും ഗ്ലോബൽ ഭാരവാഹികൾക്ക് സ്വീകരണവും ഫെബ്രുവരി എട്ടിന് ചെമ്പേരി ലൂർദ് മാതാ ബസിലിക്കയിൽ നടക്കും. തലശേരി അതിരൂപത സമുദായിക ശാക്തീകരണ വർഷമായി പ്രഖ്യാപിച്ചിരിക്കുന്ന 2025 ൽ സമുദായത്തെ ഒരുമയോടെയും കരുത്തോടെയും നയിക്കുവാനും സമുദായത്തിന്റെയും അംഗങ്ങളുടെയും നിരവധിയായ പ്രശ്നങ്ങൾ ഏറ്റെടുത്ത് അവയ്ക്ക് പരിഹാരം കാണാൻ ഒന്നിച്ചു നിൽക്കാനുമായി നടത്തപ്പെടുന്ന നേതൃസംഗമം വിജയപ്രദമാക്കാൻ കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ റവ.ഡോ.ഫിലിപ്പ് കവിയിൽ, ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട്- രക്ഷാധികാരിമാർ, അതിരൂപത പ്രസിഡൻ്റ് ഫിലിപ്പ് വെളിയത്ത്- ചെയർമാൻ, ജനറൽ സെക്രട്ടറി ജിമ്മി ആയിത്തമറ്റം- ജനറൽ കൺവീനർ, ഫാ.പോൾ വള്ളോപ്പിള്ളി പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എന്നിവരടങ്ങിയ 101 അംഗ കമ്മിറ്റി രൂപീകരിച്ചു. ചെമ്പേരി അൽഫോൻസ ഓഡിറ്റോറിയത്തിൽ ചേർന്ന സ്വാഗതസംഘം രൂപീകരണ യോഗം ലൂർദ് മാതാ ബസിലിക്ക റെക്ടർ റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട് ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോൺഗ്രസ് ഫൊറോന ഡയറക്ടർ ഫാ.പോൾ വള്ളോപ്പിള്ളി അധ്യക്ഷത വഹിച്ചു. ഫാ.ഫിലിപ്പ് കവിയിൽ മുഖ്യ പ്രഭാഷണം നടത്തി. അതിരൂപതാ ഭാരവാഹികളായ ഫിലിപ്പ് വെളിയത്ത്, ജിമ്മി ആയിത്തമറ്റം, ടോമി കണയാങ്കൽ എന്നിവർ സമുദായിക ശക്തികരണ വർഷത്തിൽ കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപതയിൽ നടപ്പാക്കുന്ന പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. സമുദായത്തെ കരുത്തോടെ നയിക്കാൻ ശക്തമായ നേതൃനിരയെ വാർത്തെടുക്കുക എന്നതാണ് നേതൃസംഗമം കൊണ്ട് ഉദ്ദേശിക്കുന്നത്. നേതൃസംഗമത്തിൽ കാർഷിക മേഖലയിലെ പ്രശ്നങ്ങൾക്ക് പ്രത്യേകിച്ച് വന്യമൃഗ ശല്യങ്ങൾക്ക് പരിഹാരം കാണുക , കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുക, സമുദായിക ശാക്തീകരണം തുടങ്ങി മൂന്ന് വിഷയങ്ങളിൽ പ്രമേയങ്ങൾ അവതരിപ്പിക്കും. വിവിധ വിഷയങ്ങളെക്കുറിച്ച് കത്തോലിക്കാ കോൺഗ്രസിന്റെ പ്രഗത്ഭരായ നേതാക്കൾ ക്ലാസുകൾ നയിക്കും. സിജോ കണ്ണേഴത്ത്, ബിജു മണ്ഡപത്തിൽ, തങ്കച്ചൻ വെണ്ണായപ്പള്ളി, ബാബു ആക്കട്ടയിൽ, ഷീബ തെക്കേടത്ത്, ജോണി മലേക്കുടിയിൽ എന്നിവർ പ്രസംഗിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009