ജനുവരി 22 ന് നടക്കുന്ന പണിമുടക്കിന്റെ പ്രചരണാർത്ഥം സംഘടിപ്പിപ്പിച്ച വാഹന പ്രചരണ ജാഥയ്ക്ക് ശ്രീകണ്ഠപുരത്ത് സ്വീകരണം നൽകി.
ശ്രീകണ്ഠപുരം : പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, പന്ത്രണ്ടാം ശമ്പള കമ്മീഷൻ ഉടൻ നടപ്പിലാക്കുക, ക്ഷാമബത്ത കുടിശ്ശിഖ അനുവദിക്കുക, മെഡിസെപ്പ് സർക്കാർ ഏറ്റെടുക്കുക, കേന്ദ്രസർക്കാരിന്റെ കേരളത്തോടുള്ളസാമ്പത്തിക വിവേചനം അവസാനിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജനുവരി 22 ന് നടക്കുന്ന പണിമുടക്കിന്റെ പ്രചരണാർത്ഥം സംഘടിപ്പിപ്പിച്ച വാഹന പ്രചരണ ജാഥയ്ക്ക് ശ്രീകണ്ഠപുരത്ത് സ്വീകരണം നൽകി. സി.പി.ഐ ഇരിക്കൂർ മണ്ഡലം സെക്രട്ടറി ടി.കെ.വത്സലൻ അദ്ധ്യക്ഷത വഹിച്ചു. ജാഥാ ലീഡർ ഹരിദാസ് ഇറവങ്കര സംസാരിച്ചു. വി.രാധാകൃഷ്ണൻ സ്വാഗതവും, അങ്കിത.എ.എസ് നന്ദിയും പറഞ്ഞു.ഇരിക്കൂർ ബ്ലോക്ക് ഓഫീസിൽ നടന്ന സ്വീകരണ പരിപാടിയിൽ ജോയിൻ്റ് കൗൺസിൽ ഇരിക്കൂർ മേഖലാ സെക്രട്ടറി കെ.കെ.കൃഷ്ണൻ സ്വാഗതം പറഞ്ഞു. മേഖലാ പ്രസിഡണ്ട് പ്രശാന്തൻ.കെ.കെ അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ ഹരിദാസ് ഇറവങ്കര, മാനേജർ ടി.എസ്.പ്രദീപ്, ജില്ലാസെക്രട്ടറിയറ്റ് അംഗം രവീന്ദ്രൻ.കെ,ജില്ലാ സെക്രട്ടറി റോയ് ജോസഫ്, സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം മടവൂർ അബ്ദുൾ ഖാദർ തുടങ്ങിയവർ സംസാരിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009