ദീർഘകാലം നിയമസഭാ സാമാജികനും, വിവിധ വകുപ്പുകളിൽ മന്ത്രിയും വികസന നായകനും ആയിരുന്ന അന്തരിച്ച കേരള കോൺഗ്രസ് നേതാവ് കെ.എം. മാണി സാർ ജീവിതം കൊണ്ട് നന്മകൾ സമ്മാനിച്ച വ്യക്തിത്വമായിരുന്നുവെന്ന് എബി .എൻ. ജോസഫ്.
കെ.എം. മാണിയുടെ 92 -ാം ജന്മദിനം കേരള കോൺഗ്രസ് (എം) ചെമ്പന്തൊട്ടി,ചെങ്ങളായി മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പള്ളം ദിവ്യകാരുണ്യ ഗുരുകുലത്തിൽ കാരുണ്യ ദിനമായി ആചരിച്ചു.അതിന്റെ ഭാഗമായി നടന്ന യോഗം ലളിതകലാ അക്കാദമി വൈസ് ചെയർമാൻ എബിൻ എൻ. ജോസഫ് ഉദ്ഘാടനം ചെയ്തു .യോഗത്തിൽ ആന്റോ വർഗീസ് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡണ്ടുമാരായ ഷാജി കുറ്റ്യാത്ത്, ജെയിംസ് ചിറമാട്ടേൽ എന്നിവർ ചേർന്ന് സഹായ തുക ദിവ്യകാരുണ്യ ഗുരുകുലം ഡയറക്ടർക്ക് കൈമാറി. കേരള കോൺഗ്രസ്(എം) മുതിർന്ന നേതാവ് ജോസഫ് ഇലവുങ്കൽ കേക്ക് മുറിച്ച് കുട്ടികൾക്ക് നൽകി. കേരളകോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി സജി കുറ്റ്യാനിമറ്റം മുഖ്യപ്രഭാഷണം നടത്തി.ഏലമ്മ ജോസഫ്,ബിജു പുതുക്കള്ളി, ബിനു ഇലവുങ്കൽ, ഷാജി കുര്യൻ, ജോയി കെ. ജെ , ജോർജ് മേലേട്ട്, പി.പി. രാഘവൻ,ബാബു തയ്യിൽ, യാക്കൂബ് ആലയ്ക്കൽ,റോബിൻ തേരാംകുടി, ജോണി ഉറുമ്പുകാട്ടിൽ, എബി ചീരാംകുഴി, ബിനു കുറ്റ്യാത്ത്, ക്ലീറ്റസ് അറയ്ക്കപ്പറമ്പിൽ, ജോഷി പുല്ലാട്ട്, ജോമോൻ കീഴേടം, നാരായണൻ ചപ്പിലി എന്നിവർ പ്രസംഗിച്ചു ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009