ചൂളിയാട് എ എൽ പി സ്കൂൾ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് മുൻ അധ്യാപകരെ ആദരിക്കലും, പൂർവ വിദ്യാർത്ഥി സംഗമവും നടത്തി.
കണ്ണൂർ ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ.വി.ശ്രീജിനി ഉദ്ഘാടനം നിർവഹിച്ച് മുൻ അധ്യാപകരെ ആദരിച്ചു. സംഘാടക സമിതി ചെയർമാൻ ഒ.ഷിനോജ് അധ്യക്ഷത വഹിച്ചു . സംഘാടക സമിതി കൺവീനർ കെ.കെ.സുധാകരൻ , എം.വി.ജനാർദ്ദനൻ സ്കൂൾ മുഖ്യാധ്യാപിക പി.എസ്.ദിവ്യ എന്നിവർ സംസാരിച്ചു. തുടർന്ന് പൂർവ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. കഴിഞ്ഞ ഒക്ടോബറിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്ത ശതാബ്ദി ആഘോഷം വിവിധ പരിപാടികൾ പൂർത്തിയാക്കി അടുത്ത മെയ് മാസത്തോടെ സമാപിക്കും. ശതാബ്ദി സ്മാരക ഇരുനില കെട്ടിടവും ഉദ്ഘാടനത്തിനായി ഒരുങ്ങുന്നുണ്ട്. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009