വൈഎംസിഎ ചെമ്പേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജനുവരി 31 മുതൽ ഫെബ്രുവരി 11 വരെ നടക്കുന്ന ചെമ്പേരി മേള – ‘ഒറോത കാർഷിക ഫെസ്റ്റ് ‘ കുടിയേറ്റ കർഷക നാടിന്റെ ഉത്സവമാക്കി മാറ്റാൻ സംഘാടകരുടെ വിശ്രമമില്ലാത്ത പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
ചെമ്പേരി ബസ് സ്റ്റാൻഡിന് സമീപം പുഴയോരത്തെ മൂന്നര ഏക്കർ സ്ഥലത്താണ് രണ്ടാഴ്ചയിലേറെയായി രാപ്പകൽ ഭേദമില്ലാതെ മേളക്കായുള്ള ഒരുക്കങ്ങൾ നടക്കുന്നത്. മേളയുടെ ഭാഗമായി ഇവിടെ സജ്ജമാക്കുന്ന അമ്യൂസ്‌മെന്റ് പാർക്കിൽ കേരളത്തിൽ ലഭ്യമായ ഏറ്റവും വലിയ മരണക്കിണർ, ജയന്റ് വീൽ എന്നിവ സ്ഥാപിച്ചുകഴിഞ്ഞു. കാർഷിക പ്രദർശനത്തിനായുള്ള പവലിയനുകൾ, സ്റ്റാളുകൾ എന്നിവയുടെ നിർമാണ പ്രവൃത്തികളും അന്തിമഘട്ടത്തിലാണ്. ഫ്ലവർ ഷോ, റോബോട്ടിക് സൂ എന്നിവയുടെ സജീകരണങ്ങളും ധൃതഗതിയിൽ നടക്കുന്നുണ്ട്. ചെമ്പേരി ലൂർദ് മാതാ ബസിലിക്കയിലെ പതിനൊന്ന് ദിവസത്തെ തിരുനാൾ ആഘോഷങ്ങൾക്ക് ഫെബ്രുവരി ഒന്നിന് കൊടിയേറും. ബസിലിക്കയായി ഉയർത്തപ്പെട്ടതിന് ശേഷം ആദ്യത്തെ തിരുനാളായതിനാൽ പൂർവാധികം ഗംഭീരമാക്കാനാണ് ഇടവക സമൂഹത്തിന്റെ തീരുമാനം. തിരുനാളാഘോഷങ്ങളുടെ വിപുലമായ തയാറെടുപ്പുകളും ഇടവക കമ്മിറ്റിയുടെ നേതൃത്വ ത്തിൽ നടത്തിവരുന്നുണ്ട്. തിരുനാളിനും ‘ഒറോത ഫെസ്റ്റിനും’ പതിനായിരങ്ങളെ വരവേൽക്കാനുള്ള ആവേശത്തിലാണ് സാഹിത്യകാരൻ കാക്കനാടനെ സംസ്ഥാന അവാർഡിന് അർഹനാക്കിയ നോവലിലെ നായിക ‘ഒറോത’യുടെയും കൂടിയായ ചെമ്പേരി നാട്. ജനുവരി 31 മുതൽ പന്ത്രണ്ടു നാളുകൾ ചെമ്പേരിയെന്ന കുടിയേറ്റ ഗ്രാമം മുമ്പെങ്ങും കാണാത്ത വിധത്തിലുള്ള ഉത്സവ ലഹരിയിലായിരിക്കു മെന്നതിനാൽ മലയോരവാസികൾ ഇപ്പോൾ തന്നെ ഏറെ ആഹാദത്തിലുമാണ്. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009