മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ജെബി മേത്തർ എംപി നയിക്കുന്ന മഹിളാ സാഹസ് കേരള യാത്രക്ക് മഹിളാ കോൺഗ്രസ് ഏരുവേശി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെമ്പേരിയിൽ സ്വീകരണം നൽകി.
‘ജ്വലിക്കട്ടെ സ്ത്രീശക്തി,ഉണരട്ടെ കേരളം,ഭയക്കില്ലിനി നാം തെല്ലും,വിരൽ ചൂണ്ടാം കരുത്തോടെ’ എന്ന മുദ്രാവാക്യമുയർത്തി കേരള സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കതിരെയുള്ള സമരവുമായി സംസ്ഥാനത്തെ 1474 മണ്ഡലങ്ങളിൽ സന്ദർശനം നടത്തി ജനങ്ങളുമായി നേരിട്ട് സംവദിക്കുകയും അവരുടെ പ്രശ്നങ്ങൾ മനസിലാക്കി അവ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരികയും ചെയ്യുക എന്നതാണ് ഈ യാത്ര ലക്ഷ്യമാക്കുന്നത്. കെപിസിസി മെംബറും ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമായ പി.സി.ഷാജി സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.മഹിളാ കോൺഗ്രസ് ഏരുവേശി മണ്ഡലം പ്രസിഡൻ്റ് ജയശ്രീ ശ്രീധരൻ അധ്യക്ഷത വഹിച്ചു. ജെബി മേത്തർ, ശ്രീജ മഠത്തിൽ, രജനി രമാനന്ദ്, ടി.സി.പ്രിയ, രാമകൃഷ്ണൻ, ഷിനോ പാറയ്ക്കൽ, ജോസ് പരത്താനാൽ, മിനി ഷൈബി, ഷൈലജ മോഹനൻ, മേരി ഫ്രാൻസിസ് എന്നിവർ സംസാരിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009