ഒറോത ഫെസ്റ്റ് മലയോര കാർഷിക, വിദ്യാഭ്യാസ സാംസ്കാരിക മേളയ്ക്ക് ഇന്ന് (31, വെള്ളി) തിരി തെളിയും. വൈകുന്നേരം 6 ന് സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും
ആർച്ച് ബിഷപ്പ് എമിരിറ്റസ് മാർ ജോർജ് ഞറളക്കാട്ട് അധ്യക്ഷത വഹിക്കും. ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട്, ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷ ഡോ.കെ.വി.ഫിലോമിന, നടുവിൽ പഞ്ചായത്ത് പ്രസിഡൻ്റ് ബേബി ഓടംപളളിൽ, പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ, ഏരുവേശി പഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി, വാർഡ് മെമ്പർ മോഹനൻ മൂത്തേടൻ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുക്കും. പന്ത്രണ്ട് ദിവസം നീണ്ടുനിൽക്കുന്ന മേളയിൽ കാർഷിക പ്രദർശനം, വിള മത്സരം, പുരാവസ്തു പ്രദർശനം, റോബോട്ടിക് സൂ, അമ്യൂസ്മെന്റ് പാർക്ക്, ഫുഡ് കോർട്ട്, നിരവധി സ്റ്റാളുകൾ എന്നിവയുണ്ടാകും. ലൂർദ് മാതാ ബസിലിക്ക തിരുനാളും ഇതേ ദിവസങ്ങളിലാണ് നടക്കുന്നത്. ഒറോത ഫെസ്റ്റ് പ്രചാരണാർത്ഥം സഘടിപ്പിച്ച കൂട്ടയോട്ടം പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ ചെമ്പേരി ടൗണിൽ ഫ്ലാഗ് ഓഫ് ചെയ്തു. കൂട്ടയോട്ടത്തിൽ പങ്കെടുത്തവരെ ആവേശഭരിതരാക്കിക്കൊണ്ട് പ്രദർശന നഗരി വരെ എംഎൽഎമാരായ ചാണ്ടി ഉമ്മനും സജീവ് ജോസഫും പ്രവർത്തകരോടൊപ്പം ഓടി. തുടർന്ന് പ്രദർശന നഗരിയിൽ ഒറോത ഫെസ്റ്റിൻ്റെ എംബ്ലം ആലേഖനം ചെയ്ത പതാക ഉയർത്തി. ബസിലിക്ക തിരുനാളും ഒറോത ഫെസ്റ്റും ചെമ്പേരിയെ കൂടുതൽ ചലനാത്മകമാക്കട്ടെയെന്ന് ചാണ്ടി ഉമ്മൻ ആശംസിച്ചു. സജീവ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. ലൂർദ് മാതാ ബസിലിക്ക റെക്ടർ റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട് അനുഗ്രഹഭാഷണം നടത്തി. വൈഎംസിഎ പ്രസിഡൻ്റ് ജോമി ജോസ് ചാലിൽ, ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനി ഷൈബി, ജനറൽ കൺവീനർ ഷാജി വർഗീസ്, ആന്റണി മായയിൽ, സി.ഡി.സജീവ്, എം.ജെ.ജോർജ് എന്നിവർ പ്രസംഗിച്ചു. ഒറോത ഫെസ്റ്റിൻ്റെ ലോഗോ ആലേഖനം ചെയ്ത ടീഷർട്ട് ധരിച്ച വൈഎംസിഎ പ്രവർത്തകരും നിരവധി നാട്ടുകാരും കൂട്ടയോട്ടത്തിൽ പങ്കെടുത്തു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009