ശ്രീകണ്ഠപുരം നഗരസഭയിലെ ഓട്ടോറിക്ഷയ്ക്ക് നമ്പർ അനുവദിക്കലും, ട്രാഫിക് റെഗുലേറ്ററി റോഡ് സുരക്ഷ മാസാചരണത്തി ന്റെ ഭാഗമായി റോഡ് സുരക്ഷ ബോധവൽക്കരണ ക്ലാസ്സ് നഗരസഭ ചെയർ പേഴ്സൺ ഡോ കെ വി ഫിലോമിന ടീച്ചർ ഉദ്ഘാടനം ചെയ്തു.
പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ സി ജോസഫ് കൊന്നക്കൽ അധ്യക്ഷത വഹിച്ചു. നഗര സഭാ സെക്രട്ടറി ടിവി നാരായണൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ത്രേസ്യാമ്മ മാത്യു, രാമചന്ദ്രൻ കോട്ടൂർ, പ്രകാശൻ നിടിയങ്ങ തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. തളിപ്പറമ്പ് എം വി ഐ വൈകുണ്ഠൻ ടീ റോഡ് സുരക്ഷയെ കുറിച്ച്, റോഡ് നിയമങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസുകൾ നയിച്ചു. എം വി ഐ രതീഷ് പി.വി, അസിസ്റ്റന്റ് എം വി ഐ ബിബിൻ രവീന്ദ്രൻ, തുടങ്ങിയവർ പങ്കെടുത്തു. ശ്രീകണ്ഠപുര നഗരസഭയിലെ വിവിധ സന്നദ്ധ സംഘടനകളിൽ പെട്ട മുഴുവൻ ഓട്ടോ തൊഴിലാളികളും യോഗത്തിൽ പങ്കെടുത്തു. തളിപ്പറമ്പ് സബ് ആർ ടി ഓഫീസിന്റെ നേതൃത്വത്തിലാണ് ബോധവൽക്കരണ ക്ലാസ് നടത്തിയത്. ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി പി നസീമ നന്ദി പറഞ്ഞു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009