മണ്ഡലം വരണാധികാരി കൂടിയായ ബിജെപി കണ്ണൂർ ജില്ലാ സെൽ കോഓർഡിനേറ്റർ ഗംഗാധരൻ കാളീശ്വരത്തിന്റെ അധ്യക്ഷതയിൽ ഉളിക്കൽ വ്യാപാരഭവൻ ഹാളിൽ നടന്ന കൺവൻഷനിൽ പുതിയ മണ്ഡലം പ്രസിഡന്റായി സഞ്ജു കൃഷ്ണകുമാർ ചുമതലയേറ്റു
ബിജെപി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത് കൺവൻഷൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ബിജു എളക്കുഴി, ഡമോക്രാറ്റിക് കേരള കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് എം.ഫൽഗുണൻ, ബിഡിജെഎസ് ജില്ലാ വൈസ് പ്രസിഡൻ്റ് കെ.കെ.സോമൻ ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡൻ്റ് അരുൺ തോമസ്, എസ്ടി മോർച്ച ജില്ലാ പ്രസിഡൻ്റ് കെ.സജേഷ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ എ.കെ.മനോജ്, സി.വി.പുരുഷോത്തമൻ, വൈസ് പ്രസിഡൻ്റ് എം.എൻ.സുരേഷ് ബാബു, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.കെ.സുധാകരൻ, മനോഹരൻ വയോറ എന്നിവർ സംസാരിച്ചു. പാർട്ടിയുടെയും, മോർച്ചകളുടെയും പഞ്ചായത്ത്, മണ്ഡലം നേതാക്കളും എൻഡിഎ ഘടകകക്ഷി നേതാക്കളും പ്രസിഡൻ്റിനെ ഹാരാർപ്പണം ചെയ്ത് അഭിനന്ദിച്ചു. കേരളത്തിൽ ശക്തമായ വേരോട്ടം സൃഷ്ടിച്ച് മുന്നേറുന്ന ബിജെപിക്ക് കണ്ണൂരിന്റെ കിഴക്കൻ കുടിയേറ്റ മലയോരം നിർണായക പിന്തുണയാണ് നൽകുന്നതെന്നും അതിന്റെ പ്രതിഫലനം വരും തെരഞ്ഞെടുപ്പുകളിൽ ദൃശ്യമാകുമെന്നും അതിനു നേതൃത്വം നൽകുവാൻ പാർട്ടിയുടെ മണ്ഡലം പ്രസിഡൻ്റിനും നേതാക്കൾക്കും കഴിയട്ടെയെന്നും സംസ്ഥാന സെക്രട്ടറി കെ രഞ്ജിത്ത് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009