അഗ്രി ഫെസ്റ്റ് 2025 ന്റെ ഭാഗമായി ശ്രീകണ്ഠപുരം നഗരസഭ വിളംബരം ഘോഷയാത്ര നടത്തി
ഇരിക്കൂർ എം.എൽ.എ. അഡ്വ സജീവ് ജോസഫും, കേരള കാർഷിക വികസന കർഷകക്ഷേമവകുപ്പും ചേർന്ന് സംഘടിപ്പിക്കുന്ന ഇരിക്കൂർ നിയോജകമണ്ഡലം കർഷകസംഗമം അഗ്രി ഫെസ്റ്റ് 2025ന്റെ ഭാഗമായി ശ്രീകണ്ഠപുരം നഗരസഭയുടെ ആഭിമുഖ്യത്തിൽ വിളംബരം ഘോഷയാത്ര സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ ഡോ കെ വി ഫിലോമിന ടീച്ചർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ വൈസ് ചെയർമാൻ കെ ശിവദാസൻ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ അനുഭാഗ്യ എ സ്വാഗതം പറഞ്ഞ പരിപാടിയിൽ നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ പി പി ചന്ദ്രാംഗദൻ മാസ്റ്റർ വി പി നസീമ, ജോസഫിന ടീച്ചർ, കൗൺസിലർമാർ, കർഷകർ തുടങ്ങിയവർ ഘോഷയാത്രയിൽ പങ്കെടുത്തു. അഗ്രി ഫെസ്റ്റ് 25 ജനുവരി 14, 15, 16 തീയതികളിലായി ആലക്കോട് നടുപ്പറമ്പിൽ സ്പോർട്സ് സിറ്റിയിൽ വച്ച് നടത്തപ്പെടുന്നു. ഇതിന്റെ ഭാഗമായി സെമിനാറുകൾ, വിവിധ കാർഷിക ഉത്പന്നങ്ങളുടെ പ്രദർശനം, മന്ത്രിയുമായുള്ള സംവാദം, അദാലത്ത് എന്നിവ സംഘടിപ്പിക്കുന്നു. അസിസ്റ്റന്റ് കൃഷി ഓഫീസർ ജയകൃഷ്ണൻ ടിവി ചടങ്ങിന് നന്ദി അറിയിച്ചു സംസാരിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009