കേരള സീനിയർ സിറ്റിസൺ ഫോറം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജില്ലാ സമ്മേളന സംഘാടക സമിതി യോഗത്തിൽ യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് ഏബ്രഹാം തോണക്കര അധ്യക്ഷ പ്രസംഗം നടത്തുന്നു.
പയ്യാവൂർ: എഴുപത് വയസ് തികഞ്ഞവർക്കുള്ള ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷ്വറൻസിൻ്റെ വിശദവിവരങ്ങൾ കേന്ദ്ര സർക്കാർ ഉടൻ തന്നെ പ്രഖ്യാപിക്കണമെന്ന് കേരള സീനിയർ സിറ്റിസൺ ഫോറം (കെഎസ് സിഎഫ്) കണ്ണൂർ ജില്ലാ കമ്മിറ്റിയും ജില്ലാ സമ്മേളന സംഘാടക സമിതി യും ആവശ്യപ്പെട്ടു. പദ്ധതി സംബന്ധിച്ച് ഗുണഭോക്താക്കൾക്കുള്ള സംശയങ്ങൾ ദൂരീകരിക്കാനാവശ്യമായ നടപടികൾ ബന്ധപ്പെട്ടവർ സ്വീകരിക്കണമെന്നും സംയുക്ത യോഗം ആവശ്യ പ്പെട്ടു. ജില്ലാ പ്രസിഡൻ്റ് ഏബ്രഹാം തോണക്കര അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി.കെ. രഘുനാഥൻ നമ്പ്യാർ മുഖ്യപ്രഭാഷണം നടത്തി. മാലൂർ പി.കുഞ്ഞികൃഷ്ണൻ, കെ.സി.വേണുഗോപാലൻ, ഗംഗാധരൻ കോലഞ്ചിറ, കെ.പദ്‌മനാഭൻ, കെ.കെ.മുകുന്ദൻ, കെ.രവീന്ദ്രൻ, സി.നാരായണൻ, എം.പി.ഭട്ടതിരിപ്പാട്, ബാവ നാരായണൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി ജനുവരി രണ്ടിന് പേരാവൂരിൽ വിളംബരജാഥ നടത്തുമെന്ന് സംഘാടക സമിതി അറിയിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009