ശ്രീകണ്ഠാപുരം വാർത്തകൾ

കരിന്തളം-വയനാട് 400 കെവി ലൈൻ: കത്തോലിക്ക കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്  

2054532 Untitled 1

പയ്യാവൂർ: കരിന്തളം-വയനാട് 400 കെവി വൈദ്യുതി ലൈൻ കടന്നു പോകുന്ന പ്രദേശങ്ങളിലെ കർഷകരുടെ  നഷ്ടപരിഹാരം കർണാടക മോഡലിൽ നൽകാമെന്ന കേരള സർക്കാരിൻ്റെ നിർദേശം ഒരുതരത്തിലും സ്വീകാര്യമല്ലെന്ന് കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത കമ്മിറ്റി.

പരസ്യം

കരിന്തളം-വയനാട് 400 കെവി ലൈൻ: കത്തോലിക്ക കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്   ടവർ സ്ഥാപിക്കുന്ന സ്ഥലത്തിനും ലൈൻ കടന്നുപോകുന്ന സ്ഥലത്തിനും അതാത് പ്രദേശത്തെ വിപണിവില അടിസ്ഥാനമാക്കി കൃഷിഭൂമിക്കുളള നഷ്ടപരിഹാരം നൽകുവാൻ സർക്കാർ തയാറാകണം. 400 കെവി ലൈൻ കടന്നുപോകുന്ന കർണാടകയിലെ തരിശുഭൂമികൾക്ക് നൽകുന്ന നഷ്ടപരിഹാരമല്ല കേരളത്തിലെ കൃഷിഭൂമികൾ നഷ്ടപ്പെടുന്ന കർഷകർക്ക് നൽകേണ്ടത്. കേരള സർക്കാർ  കർഷകരെ സംരക്ഷിക്കുന്ന രീതിയിലുള്ള അടിസ്ഥാന പാക്കേജുകൾ പ്രഖ്യാപിക്കാൻ തയാറാകണം. കേരളത്തിലെ കർഷകരുടെ കൃഷിഭൂമി ഏറ്റെടുത്ത്  പദ്ധതികൾ നടപ്പാക്കുമ്പോൾ അതിനുള്ള  അർഹമായ നഷ്ടപരിഹാരം നൽകാതെ മറ്റ് സംസ്ഥാനങ്ങളിലെ പാക്കേജ് ചൂണ്ടിക്കാട്ടി കർഷകരെ വഞ്ചിക്കുന്ന ഇരട്ടത്താപ്പ് നയം കേരള സർക്കാർ തിരുത്തണം. 400 കെവി ലൈൻ കടന്നുപോകുന്ന കരിന്തളം മുതൽ വയനാട് വരെയുള്ള പ്രദേശങ്ങളിൽ കൃഷിഭൂമി നഷ്ടപ്പെടുന്ന കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകാൻ സർക്കാർ തയാറാകുന്നില്ലെങ്കിൽ കത്തോലിക്ക കോൺഗ്രസും  കർമസമിതിയോടൊപ്പം ചേർന്ന് ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ റവ.ഡോ.ഫിലിപ്പ് കവിയിൽ  വ്യക്തമാക്കി. കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത പ്രസിഡൻ്റ് ഫിലിപ്പ് വെളിയത്ത്, ഗ്ലോബൽ ട്രഷറർ അഡ്വ.ടോണി ജോസഫ് പുഞ്ചക്കുന്നേൽ, ഫാ.പയസ് പടിഞ്ഞാറേമുറി, ജനറൽ സെക്രട്ടറി ജിമ്മി ആയിത്തമറ്റം, ട്രഷറർ സുരേഷ് കാഞ്ഞിരത്തിങ്കൽ, 400 കെവി ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിലെ പ്രതിനിധികളായി ജോർജ് കാനാട്ട്, ബെന്നിച്ചൻ മടത്തിനകം, ബെന്നി പുതിയാമ്പുറം, ഷാജു ഇടശേരി, തോമസ് വർഗീസ് വരമ്പുങ്കൽ, വർഗീസ് പള്ളിച്ചിറ, ബെന്നി ചേരിയ്ക്കത്തടത്തിൽ, ബിജു മണ്ഡപത്തിൽ, ബേബി കോയിക്കൽ, സാജു പുത്തൻപുര, സാജു പടിഞ്ഞാറേട്ട്, ജോണി തോലംപുഴ, സ്റ്റീഫൻ കീച്ചേരിക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.  റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം