ചെമ്പന്തൊട്ടി പാരീഷ് ഹാളിൽ നടന്ന സംയുക്ത മഹിള സേവ സംഘം വാർഷിക പൊതുയോഗം ടിഎസ്എസ്എസ് തലശേരി അതിരൂപത പ്രസിഡൻ്റ് ജോഷി കുന്നത്ത് ഉദ്ഘാടനം ചെയ്യുന്നു.
പയ്യാവൂർ:ചെമ്പന്തൊട്ടി സംയുക്ത മഹിള സേവ സംഘത്തിൻ്റെ (എംഎസ്എസ്) വാർഷിക പൊതുയോഗം ചെമ്പന്തൊട്ടി പാരീഷ് ഹാളിൽ നടന്നു. തലശേരി സോഷ്യൽ സർവീസ് സൊസൈറ്റി (ടിഎസ്എസ്എസ്) അതിരൂപത പ്രസിഡൻ്റ് ജോഷി കുന്നത്ത് ഉദ്ഘാടനം ചെയ്തു. ചെമ്പന്തൊട്ടി ഫൊറോന വികാരി ഫാ.ആന്റണി മഞ്ഞളാംകുന്നേൽ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ലിസ ടോമി വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. യൂണിറ്റ് ആനിമേറ്റർ സിസ്റ്റർ എമിലിൻ, പ്രോഗ്രാം മാനേജർ ലിസി ജിജി, ചെമ്പേരി മേഖലാ സെക്രട്ടറി ജെസി തങ്കച്ചൻ, യൂണിറ്റ് പ്രസിഡൻ്റ് സാഹിതാ അബൂബക്കർ, ഗ്രേസി തോമസ്, ഫാ.തോമസ് പള്ളിയ്ക്കൽ, ജോളി ജോയി എന്നിവർ പ്രസംഗിച്ചു. ടിഎസ്എസ്എസ് ബെസ്റ്റ് മഹിള സേവ സംഘം അവാർഡ് ചെമ്പന്തൊട്ടി സംയുക്ത മഹിള സേവ സംഘത്തിന് അതിരൂപതാ പ്രസിഡൻ്റ് ജോഷി കുന്നത്ത് സമ്മാനിച്ചു. ബെസ്റ്റ് വനിത കർഷക അവാർഡ്, എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിലെ ഉന്നത വിജയികൾക്ക് ഉപഹാരങ്ങൾ, ബെസ്റ്റ് ഗ്രൂപ്പുകൾക്കുള്ള സമ്മാനങ്ങൾ എന്നിവ വിതരണം ചെയ്തു. തുടർന്ന് നടത്തിയ ലീഡർഷിപ്പ് സെമിനാറിന് ചെമ്പന്തൊട്ടി ഫൊറോന സഹവികാരി തോമസ് പള്ളിയ്ക്കൽ നേതൃത്വം നൽകി. റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009