കുടിയാന്മല വൈസ് മെൻ ക്ലബിൻ്റെ 2024-25 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം വൈസ്മെൻ ഇൻ്റർ നാഷണൽ വെസ്റ്റ് ഇന്ത്യ റീജണൽ ഡയറക്ടർ കെ.എം.ഷാജി ഉദ്ഘാടനം ചെയ്യുന്നു.
വൈസ്മെൻ ഇൻ്റർനാഷണൽ വെസ്റ്റ് ഇന്ത്യാ റീജണൽ ഡയറക്ടർ കെ.എം.ഷാജി ഉദ്ഘാടനം ചെയ്തു. റീജണൽ സെക്രട്ടറി മധു പണിക്കർ പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞ നടത്തി. പ്രസിഡൻ്റ് ജിമ്മി ആയിത്തമറ്റം അധ്യക്ഷത വഹിച്ചു. വൈസ്മെൻ ഡിസ്ട്രിക്ട് ഗവർണർ മലബാർ രമേശ് ക്ലബിൽ പുതുതായി അംഗത്വമെടുത്തവർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. റീജണൽ ട്രഷറർ സിജു പനച്ചിയ്ക്കൽ ഈ വർഷം ക്ലബ് നടത്തുന്ന സേവന പ്രവർത്തനങ്ങൾക്കുള്ള തുക പുതുതായി ചുമതലയേറ്റ പ്രസിഡൻ്റിന് കൈമാറി ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് ഭാരവാഹികളായ ജോൺ പടിഞ്ഞാത്ത്, സണ്ണി മാനാടിയിൽ, സെബാസ്റ്റ്യൻ കുരിശുംമൂട്ടിൽ, സിജോ കണ്ണേഴത്ത്, ജോയ് വണ്ടർകുന്നേൽ, ജോസഫ് നെടുമ്പുറത്ത്, ഷിബു പനച്ചിക്കൽ, സുരേഷ് അയിക്കൽ, ജോർജ് കൊച്ചുകുടിയാത്ത് എന്നിവർ പ്രസംഗിച്ചു.ഭാരവാഹികൾ: ജോയ് ജോൺ കുറിച്ചേൽ (പ്രസിഡൻ്റ്),സിജോ കണ്ണേഴത്ത് (സെക്രട്ടറി), ജോസഫ് നെടുംപുറത്ത് (ട്രഷറർ). റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009