തിരുവനന്തപുരം∙ മുണ്ടക്കൈ–ചൂരൽമല ദുരന്തത്തിൽ വയനാടിന് സ്നേഹത്തിന്റെ കരം നീട്ടി തെന്നിന്ത്യൻ ചലച്ചിത്ര ലോകം. സൂപ്പർ താരങ്ങളടക്കം നിരവധി പ്രമുഖരാണു വയനാടിന് സഹായവുമായി എത്തിയിരിക്കുന്നത്.
തമിഴ് നടൻ കമലഹാസൻ 25 ലക്ഷം രൂപയാണു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നൽകിയത്. മലയാളത്തിന്റെ സൂപ്പർ താരം മമ്മൂട്ടി 20 ലക്ഷം രൂപയും ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നൽകി. തമിഴ് നടൻ സൂര്യ 25 ലക്ഷവും ഭാര്യ ജ്യോതിക 10 ലക്ഷം രൂപയും സംഭാവന നൽകിയിട്ടുണ്ട്. ഇവർക്ക് പുറമെ ഫഹദ് ഫാസിലും നസ്രിയയും ഇവരുടെ സുഹൃത്തു സംഘവും ചേർന്ന് 25 ലക്ഷം രൂപയാണു സംഭാവന നൽകിയിരിക്കുന്നത്. സൂപ്പർ താരം ദുൽഖർ സൽമാൻ 15 ലക്ഷം രൂപയും നൽകി. തമിഴ് നടന്‍ കാർത്തി 15 ലക്ഷം രൂപയാണു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവനയായി നൽകിയിട്ടുള്ളത്. വയനാട്ടിലെ ദുരിതബാധിതർക്ക് സഹായഹസ്തവുമായി നിരവധി വ്യവസായികളും വ്യക്തികളും രംഗത്തെത്തിയിട്ടുണ്ട്. ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ 4 കോടി രൂപയുടെ സഹായധനമാണു പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ ഒന്നരക്കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് നൽകും. വീടുകൾ നഷ്ടമായി ക്യാംപുകളിൽ കഴിയുന്നവരുടെ വീടുകൾ പുനർനിർമിക്കാനാണു ബാക്കി രണ്ടരക്കോടി രൂപ ചെലവഴിക്കുക. വയനാട്ടിലെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ ദുരിത ബാധിതർക്കു ചികിത്സ സൗജന്യമായിരിക്കുമെന്നും ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ചെയർമാൻ ഡോ. ആസാദ് മൂപ്പൻ അറിയിച്ചിട്ടുണ്ട്. ഇതിന് പുറമെ കെ.ടി. ജലീൽ എംഎൽഎ മകളുടെ കല്യാണ ചെലവിലേക്കു കരുതിവെച്ച 5 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകും. ഐ.ബി.എം സീനിയർ വൈസ് പ്രസിഡന്‍റ് ദിനേഷ് നിർമ്മൽ 25 ലക്ഷം രൂപയും, ഡോക്യൂമെന്ററി സംവിധായകൻ ആനന്ദ് പട് വർദ്ധൻ പുരസ്കാര തുകയായ 2.20 ലക്ഷം രൂപയും, യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്‍ ഒരു മാസത്തെ എംഎല്‍എ പെന്‍ഷന്‍ തുകയായ 40,000 രൂപയും ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്തിട്ടുണ്ട്. കേരള സ്റ്റേറ്റ് സ്മോൾ ഇൻഡസ്ട്രീസ് അസോസിയേഷൻ ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ഒരേക്കര്‍ സ്ഥലം കണ്ടെത്തി 10 വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ ഒരു കോടി രൂപ, സിപിഐഎം തമിഴ്നാട്, ത്രിപുര സംസ്ഥാന കമ്മിറ്റികള്‍ 10 ലക്ഷം രൂപ വീതം, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ 10 ലക്ഷം രൂപ, തിരുനെല്ലി ദേവസ്വം 5 ലക്ഷം രൂപ, മലപ്പുറം ജില്ലയിലെ വിരമിച്ച അധ്യാപകരുടെ കൂട്ടായ്മയായ ഷെല്‍ട്ടര്‍ ചാരിറ്റബിള്‍ സൊസൈറ്റി 5 ലക്ഷം രൂപ, തൃശ്ശിലേരി ദേവസ്വം 2 ലക്ഷം രൂപ, കെ.എസ്.ഇ.ബി പെന്‍ഷനേഴ്സ് അസോസിയേഷന്‍ 2 ലക്ഷം രൂപ, കണ്ണൂർ ജില്ലാ പൊലീസ് സഹകരണസംഘം 5 ലക്ഷം രൂപ, കോഴിക്കോട് സിറ്റി പൊലീസ് എംപ്ലോയീസ് സഹകരണ സംഘം 2 ലക്ഷം രൂപ, സബ് ഇന്‍സ്പെക്ടര്‍ റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍ 25,000 രൂപ, കിറ്റ്സ് 31,000 രൂപ എന്നിങ്ങനെയാണു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയ മറ്റു സംഘടനകൾ.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009