
കോട്ടയം അതിരൂപതയുടെ പുതിയ സഹായ മെത്രാനയി നിയമിതനായ മാർ തോമസ് അനിമൂട്ടിലിന് സ്വന്തം ഇടവകയായ പയ്യാവൂർ സെൻ്റ് ആൻസ് പള്ളിയിൽ ഇടവകാ സമൂഹം നൽകിയ സ്വീകരണ സമ്മേളനത്തിൽ മാർ തോമസ് അനിമൂട്ടിൽ മറുപടി പ്രസംഗം നടത്തിയപ്പോൾ.
പയ്യാവൂർ: നിസംഗത വെടിഞ്ഞ് സ്നേഹത്തിലും സാഹോദര്യത്തിലും ഒത്തുചേർന്ന് കത്തോലിക്ക സഭയുടെ മൂല്യങ്ങൾക്കൊപ്പം സമുദായാംഗങ്ങൾ മുന്നോട്ട് പോകണമെന്ന് മാർ തോമസ് ആനിമൂട്ടിൽ. മലയോര കുടിയേറ്റ മേഖലയിലെ പയ്യാവൂർ ഇടവകയിൽ നിന്ന് ആദ്യമായി മെത്രാൻ പദവിയിലെത്തിയ കോട്ടയം അതിരൂപതയുടെ സഹായമെത്രാൻ മാർ തോമസ് അനിമൂട്ടിലിന് സ്വന്തം ഇടവകയായ പയ്യാവൂർ സെൻ്റ് ആൻസ് പള്ളിയുടെ ആഭിമുഖ്യത്തിൽ ഇടവകാ സമൂഹം നൽകിയ പ്രൗഡോജ്വലമായ സ്വീകരണ വേളയിൽ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു ബിഷപ്പ്. ബധിരതയും അന്ധതയും നിറഞ്ഞ സാഹചര്യങ്ങൾ ഈ കാലഘട്ടത്തിലും നമ്മുടെ മുന്നിലുള്ളതായി നാം മനസിലാക്കണമെന്നും കാണേണ്ടവയെ കാണാതെയും കേൾക്കേണ്ടവയെ കേൾക്കാതെയും നിസംഗത പാലിച്ച് മുന്നോട്ടു പോകുന്ന ജനസമൂഹത്തെ സംബന്ധിച്ചിടത്തോളം മനസിലാക്കാൻ സാധിക്കാത്തവിധം കാര്യങ്ങൾ മാറിമറിയുന്നത് നാം തിരിച്ചറിയണം. ലോകം ഒത്തരിയേറെ ബഹുദൂരം മുന്നോട്ട് പോകുമ്പോഴും ആത്മാഭിമാനത്തോടെ അവനവൻ്റെ ജീവിതത്തെക്കുറിച്ച് ചിന്തിക്കാനും മനസിലാക്കാനും ദൈവം മുന്നോട്ടുവയ്ക്കുന്ന ദർശനങ്ങൾ ഹൃദയത്തിൽ സ്വീകരിച്ചുകൊണ്ട് ക്രൈസ്തവ സമൂഹമെന്ന നിലയിൽ നിർവഹിക്കേണ്ട വലിയ ഉത്തരവാദിത്തങ്ങളാണ് നമുക്കുള്ളത്. നമുക്കുചുറ്റുമുള്ള സഹോദരി സഹോദരങ്ങളിൽ ദൈവത്തെ കാണാനും മനസിലാക്കാനും സാധിക്കുമ്പോൾ അത് വലിയൊരു കാഴ്ചപ്പാടായി നാം മനസിലാക്കണം. മനുഷ്യരുടെ വേദനകൾ മനസിലാക്കി അവയെ നെഞ്ചോട് ചേർത്ത് നിർത്തി മുന്നോട്ടു പോകാൻ സാധിക്കുന്ന സാഹചര്യമുണ്ടാകണമെന്നും മാർ തോമസ് ആനിമൂട്ടിൽ ഓർമപ്പെടുത്തി. ഫാ. ബിബിൻ അഞ്ചെമ്പിൽ, ഫാ. ജെഗിൻ കൊളങ്ങയിൽ, ഫാ. ഫിലിപ്പ് ആനിമൂട്ടിൽ, ഫാ. ജോർജ് കപ്പുകാലായിൽ, ഫാ ജിബിൽ കുഴിവേലിൽ, ഫാ. സുനിൽ പാറയ്ക്കൽ, ഫാ. സ്റ്റിബിൻ തെക്കേടത്ത്, ഫാ. സജി മലയിൽപുത്തൻപുരയ്ക്കൽ എന്നിവരും വിശുദ്ധ കുർബാനയിൽ സഹകാർമികരായിരുന്നു. കുർബാനക്ക് മുമ്പ് പള്ളിയുടെ കവാടത്തിൽ ഹാരവും പൂച്ചെണ്ടും നൽകി സ്വീകരിച്ച ബിഷപ്പിനെ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് പള്ളിയിലേക്ക് ആനയിച്ചത്. വിശുദ്ധ കുർബാനക്ക് ശേഷം സ്വീകരണ സമ്മേളനവും നടന്നു. പയ്യാവൂർ സെൻ്റ് ആൻസ് ഇടവക സഹവികാരി ഫാ. സ്റ്റിബിൻ തെക്കേടത്ത് ആമുഖ പ്രഭാഷണവും സജീവ് ജോസഫ് എംഎൽഎ മുഖ്യപ്രഭാഷണവും നടത്തി. ഫാ. ജോർജ് കപ്പുകാലായിൽ, ഫാ. ബിബിൻ അഞ്ചെമ്പിൽ, എം.പി. സിറിയക്ക് എന്നിവർ പ്രസംഗിച്ചു. ബിഷപ്പ് മാർ തോമസ് ആനിമൂട്ടിൽ മറുപടി പ്രസംഗം നടത്തി. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009