ശ്രീകണ്ഠാപുരം വാർത്തകൾ

ഏരുവേശി സമ്പൂർണ സുകന്യ സമൃദ്ധി യോജന ഗ്രാമമായി പ്രഖ്യാപിച്ചു.

പത്ത് വയസിൽ താഴെ പ്രായമുള്ള പെൺകുട്ടികൾക്കായി കേന്ദ്രസർക്കാർ നടപ്പാക്കിവരുന്ന സമ്പൂർണ സുകന്യ സമൃദ്ധി യോജന സമ്പാദ്യ പദ്ധതി ഏരുവേശി ഗ്രാമപഞ്ചായത്തിൽ പ്രസിഡൻ്റ് ജോസ് പരത്തനാൽ ഉദ്ഘാടനം ചെയ്തപ്പോൾ.

പരസ്യം

പയ്യാവൂർ : ദേശീയ ബാലികാ ദിനാചരണത്തിൻ്റെ ഭാഗമായി ഏരുവേശി ഗ്രാമപഞ്ചായത്തിനെ സമ്പൂർണ സുകന്യ സമൃദ്ധി യോജന ഗ്രാമമായി പ്രഖ്യാപിച്ചു. പത്ത് വയസിൽ താഴെ പ്രായമുള്ള പെൺകുട്ടികൾക്കായി കേന്ദ്രസർക്കാർ നടപ്പാക്കിവരുന്ന സമ്പൂർണ സുകന്യ സമൃദ്ധി യോജന സമ്പാദ്യ പദ്ധതി ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോസ് പരത്തനാൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജയശ്രീ ശ്രീധരൻ അധ്യക്ഷത വഹിച്ചു. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനും സഹായത്തിനായുള്ള പദ്ധതിയിൽ ഈ പ്രായപരിധിയിൽ വരുന്ന പഞ്ചായത്തിലെ മുഴുവൻ പെണ്കുട്ടികളെയും അംഗങ്ങളായി ചേർത്തു. ചെമ്പേരി പോസ്റ്റ് മാസ്റ്റർ അനിൽകുമാർ പദ്ധതി വിശദീകരിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സോജൻ കാരമയിൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മേരി ഫ്രാൻസിസ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.കെ.ശ്രീനാഥ്‌, വാർഡ് മെംബർമാരായ ത്രേസ്യ അഗസ്റ്റിൻ, പി.കെ.രമേശൻ, സാലി മാത്യു, ഷീജ ജെയിംസ്, കെ.ഒ.ജനാർദ്ദനൻ, അനീഷ് തോണക്കര, നിഷ സോജൻ, ബി.ലത, പോസ്റ്റ് ഓഫീസ് അസിസ്റ്റന്റ് സൂപ്രണ്ട് പി.സി.സജീവൻ, ഐസിഡിഎസ് സൂപ്പർവൈസർ നളിനമ്മ എന്നിവർ പ്രസംഗിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം