തൊഴിൽ മേഖലകൾ വിദ്യാർത്ഥികളെ പരിചയപ്പെടുത്തുന്നതോടൊപ്പം ജീവിത നൈപുണികളിൽ പരിശീലനം നൽകുകയുമാണ് ‘ലൈഫ് 2024’ പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്
ചുഴലി: നിത്യജീവിതത്തിൽ ഉടൻ പരിഹരിക്കേണ്ട ആവശ്യങ്ങൾ ഏറ്റെടുത്ത് പരിഹരിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന ചില തൊഴിൽ മേഖലകൾ അവരെ പരിചയപ്പെടുത്തുന്നതോടൊപ്പം ജീവിത നൈപുണികളിൽ പരിശീലനം നൽകുകയുമാണ് ‘ലൈഫ് 2024’ പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്. കൃഷി, പാചകം, വയറിംഗ്, പ്ലംബിംഗ്, ടുവീലർ സർവീസിംഗ്, ഇലക്ട്രോണിക്സ് എന്നിവയാണ് ആദ്യഘട്ടത്തിൽ പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൻ്റെ തുടർച്ചയായി ഡിസംബർ-ജനുവരി മാസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട പ്രായോഗിക പരിശീലനത്തിനും അവസരം നൽകും. ഇരിക്കൂർ വിദ്യാഭ്യാസ ഉപജില്ലയിലെ ചുഴലി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ത്രിദിന ശില്പശാലയിൽ തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ നിന്നുള്ള 40 വിദ്യാർത്ഥികൾക്കാണ് ആദ്യഘട്ടത്തിൽ ലൈഫ് 2024 പദ്ധതിയിൽ അവസരം ലഭിക്കുന്നത്. ചെങ്ങളായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.എം.ശോഭന പദ്ധതിയുടെ ഭാഗമായ ശിൽപ്പശാല ഉദ്ഘാടനം ചെയ്തു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ സ്കൂൾ എസ്എംസി ചെയർമാൻ കെ.ഹരിദാസൻ അധ്യക്ഷത വഹിച്ചു. സ്കൂൾ മുഖ്യാധ്യാപകൻ പി.ആർ.അലക്സ് ആമുഖ പ്രഭാഷണം നടത്തി. ഇരിക്കൂർ ബിആർസി ബ്ലോക്ക് പ്രൊജക്ട് കോ ഓർഡിനേറ്റർ ടി.വി.ഒ.സുനിൽകുമാർ പദ്ധതി വിശദീകരിച്ചു. സ്കൂളിലെ പ്രിൻസിപ്പൽ ഇൻ ചാർജ് ഉണ്ണികൃഷ്ണൻ മേലേടത്ത്, ബിആർസി ട്രെയിനർ എം.കെ.ഉണ്ണികൃഷ്ണൻ സി.ആർ.സി കോ ഓർഡിനേറ്റർ കെ.വി.സതീദേവി എന്നിവർ സംസാരിച്ചു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിൽ ബി.പി.വിപിന, കെ.പി.പ്രമീള, പി.ഷിബിന, കെ.രാജൻ, പി.പി.രാഗേഷ്, ഇ.ജനാർദ്ദനൻ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകും.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009