ശ്രീകണ്ഠാപുരം വാർത്തകൾ

ഗണിതബോധനത്തിന്റെ ആസ്വാദ്യവഴികൾപ്രദർശനം ശ്രീകണ്ഠപുരം GHSS ൽ

Whatsapp Image 2024 11 26 At 09.56.54 Copy

Same – 24 (സ്കൂൾ ലെവൽ ആക്സിലറേഷൻ ഫോർ മാതമാറ്റിക്കൽ എക്സലൻസ്) (ഗണിതബോധനത്തിന്റെ ആസ്വാദ്യവഴികൾ) എന്ന പേരിൽ കണക്ക് പഠനം രസകരവും എളുപ്പവുമാക്കുന്നതിനുപകരിക്കുന്ന പ്രദർശനവും വിശദീകരണവുമാണ് സെയിം 24.

പരസ്യം

ശ്രീകണ്ഠപുരം GHSS ലെ 100 ലധികം കുട്ടികൾ ഇതിൽ നേരിട്ട് പങ്കാളികളാക്കുന്നു. ഗണിതത്തിലെ അടിസ്ഥാന തത്വങ്ങും രൂപങ്ങളും നിത്യജീവിതത്തിലെ ചിരപരിചിതങ്ങളായ വസ്തുക്കളുമായി ബന്ധിപ്പിച്ച് അവതരിപ്പിക്കുമ്പോൾ പഠനം ആയാസരഹിതമാകുന്നു. ഇതിനായി പേപ്പറുകൊണ്ടുള്ള ഗണിതരൂപങ്ങൾ, പാറ്റേണുകൾ, വർക്കിങ്ങ് മോഡലുകൾ, പസിലുകൾ, സ്റ്റിൽ മോഡലുകൾ, ചാർട്ടുകൾ ,എന്നിവ പ്രയോജനപ്പെടുത്തിയിരിക്കുന്നു. രണ്ടു ദിവസമായി നടക്കുന്ന പ്രദർശനത്തിൽ കുട്ടികൾ തന്നെ സന്ദർശകർക്ക് ഗണിത തത്വങ്ങൾ ലളിതമായി വിശദീകരിച്ചു കൊടുക്കും. ശ്രീകണ്ഠപുരത്തും പരിസരത്തുമുള്ള ആയിരക്കണക്കിന് കുട്ടികളും അധ്യാപകരും, രക്ഷിതാക്കളം, വിദ്യാഭ്യാസ സാംസ്കാരിക പ്രവർത്തകരും പങ്കാളികളാക്കും. ഇതോടനുബന്ധിച്ച് നൂറ്റാണ്ടുകൾക്ക് മുന്നേ ഉപയോഗിച്ചിരുന്ന വിവിധ തരം പേനകൾ എഴുത്താണികൾ, ഇന്ന് നിലവിലുള്ള വൈവിധ്യമാർന്ന തുലികകൾ എന്നിവയുടെ പ്രദർശന മുറിയും ഒരുക്കിയിട്ടുണ്ട്. കോവിഡാനന്തര ലോകം ഏറെ ചർച്ച ചെയ്യുന്ന ഒന്നാണ് ഇന്റർനെറ്റ് ഗെയിമിങ്ങ് ഡിസോർഡർ (1GM ) അമിതമായി കമ്പ്യൂട്ടർ, മൊബൈൽ ഫോൺ ഉപയോഗം കുട്ടികളിൽ ഉണ്ടാക്കുന്ന മാനസിക വൈകല്യങ്ങളാണവ. ഇതിനൊരു പരിഹാരം പഠനം ആവുന്നത്ര രസകരമാക്കുക എന്നതാണ്. Same’ ലക്ഷ്യമിടുന്നതും അതു തന്നെ. പരിപാടി 27.11.24 ന് രാവിലെ 10 മണിക്ക് നഗരസഭാധ്യക്ഷ ഡോ.കെ.വി. ഫിലോമിന ഉദ്ഘാടനം ചെയ്യും. ഡയറ്റ് സീനിയർ ലക്ചറർ ഡോ.രാജേഷ് കെ.പി. മുഖ്യാതിഥിയാകും. നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റി ഗ് കമ്മിറ്റി ചെയർമാൻ ത്രേസ്യാമ്മ മാത്യു, നഗരസഭാ കൗൺസിലർ നസീമവയൽ പാത്ത്, PTA പ്രസി. ഇബ്രാഹിം കെ.പി. പ്രിൻസിപ്പാൾ ടി.എം രാജേന്ദ്രൻ , HM എം.വി ഗീത, എന്നിവർ സംസാരിക്കും. ടി.വി.രവീന്ദ്രനാഥ് പദ്ധതി വിശദീകരണം നടത്തും.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 16 At 6.59.58 Pm