
പയ്യാവൂർ ചാമക്കാൽ ഗവ. എൽപി സ്കൂളിൽ വിദ്യാർത്ഥികളുടെ പഠനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച പഴം മേളയിൽ നിന്ന്.
പയ്യാവൂർ: ചാമക്കാൽ ഗവ. എൽപി സ്കൂളിൽ വിദ്യാർത്ഥികളുടെ പഠനത്തിൻ്റെ ഭാഗമായി പഴം മേള സംഘടിപ്പിച്ചു. പ്രീ പ്രൈമറിയിലെയും രണ്ടാംക്ലാസിലെയും വിവിധ പാഠഭാഗങ്ങളെ ആസ്പദമാക്കിയാണ് പഴം മേള സംഘടിപ്പിച്ചത്. സ്വദേശിയും വിദേശിയുമായ വ്യത്യസ്തയിനം പഴവർഗങ്ങൾ വിദ്യാർത്ഥികൾക്ക് തിരിച്ചറിയാനും നിരീക്ഷിക്കാനും സാധ്യമാകുന്ന രീതിയിലാണ് പ്രദർശനമൊരുക്കിയത്. രക്ഷിതാക്കളും അധ്യാപകരും ചേർന്ന് ശേഖരിച്ചതാണ് പഴങ്ങൾ. പ്രദർശന ശേഷം വിവിധ പഴങ്ങൾ ചേർത്ത് തയാറാക്കിയ ഫ്രൂട്ട് സാലഡ് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്ത് പങ്കുവയ്ക്കലിൻ്റെ പാഠങ്ങളും പകർന്നു നൽകി. സ്കൂൾ മുഖ്യാധ്യാപകൻ ഇ.പി. ജയപ്രകാശ്, അധ്യാപകരായ ടി.സ്വപ്ന, ജോസ്മി ജോസ്, പി. ശിൽപ, ടി.വി. ദീപ, മദർ പിടിഎ പ്രസിഡൻ്റ് സൗമ്യ ദിനേശ്, എം.ടി. മധു സൂദനൻ, രജനി റിൻസ്, സോണിയ തോമസ്, അമിത ബാബു എന്നിവർ നേതൃത്വം നൽകി. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009