
പെരുമാച്ചേരി കോട്ടപോയിൽ സ്വദേശി ബാദുഷയെ (32) ആണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
കമ്പിൽ▾ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി കമ്പിലിൽ എക്സൈസ് നടത്തിയ പരിശോധനയിൽ വൻ മയക്കുമരുന്ന് വേട്ട. 473 ഗ്രാം (കടയിൽ നിന്ന് 462 ഗ്രാമും കാറിൽ നിന്ന് കണ്ടെടുത്ത 11 ഗ്രാമും ഉൾപ്പെടെ) എം ഡി എം എയുമായി പെരുമാച്ചേരി കോട്ടപോയിൽ സ്വദേശി ബാദുഷയെ (32) ആണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ എസ് സിയാദിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ പി പി സുഹൈൽ, പി വി ഗണേഷ് ബാബു എന്നിവർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കമ്പിൽ ടൗണിൽ പ്രവർത്തിക്കുന്ന ‘ബി ആർ ലേബാൻ’ എന്ന കടയിൽ നിന്നാണ് ലഹരിമരുന്ന് പിടികൂടിയത്. തുടർന്ന് പ്രതിയുടെ ബലേനോ കാറിൽ നടത്തിയ പരിശോധനയിൽ 11 ഗ്രാം എം ഡി എം എ കൂടി കണ്ടെത്തി. കമ്പിൽ ഭാഗത്ത് മൊത്തമായും ചില്ലറയായും മയക്കുമരുന്ന് വിൽപന നടത്തുന്ന പ്രധാന കണ്ണിയായ ഇയാൾ കുറച്ചു ദിവസങ്ങളായി എക്സൈസ് നിരീക്ഷണത്തിലായിരുന്നു. പരിശോധനയിൽ അസിസ്റ്റന്റ് ഇൻസ്പെക്ടർമാരായ (ഗ്രേഡ്) പുരുഷോത്തമൻ സി, രാജേഷ് ശങ്കർ, അജിത്ത് സി, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) സുഹൈൽ പി പി, സിവിൽ എക്സൈസ് ഓഫീസർമാരായ ഗണേഷ് ബാബു പി വി, സുജേഷ് എം വി, ജിജീഷ് സി, രതിക എ വി എന്നിവർ പങ്കെടുത്തു. സംഭവത്തിൽ കണ്ണൂർ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് കേസ് (ക്രൈം നമ്പർ: 72/2026) രജിസ്റ്റർ ചെയ്തു. പ്രതിയെ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് III കോടതിയിൽ ഹാജരാക്കും. തുടർ നടപടികൾ വടകര എൻഡിപിഎസ് കോടതിയിൽ നടക്കും.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009