
യ്യാവൂർ ഫെസ്റ്റിൻ്റെ ബ്രോഷർ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപിക്ക് നൽകി സജീവ് ജോസഫ് എംഎൽഎ പ്രകാശനം ചെയ്തപ്പോൾ.
പയ്യാവൂർ: വൈഎംസിഎ പയ്യാവൂർ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പയ്യാവൂർ ഫെസ്റ്റിൻ്റെ ബ്രോഷർ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപിക്ക് നൽകി സജീവ് ജോസഫ് എംഎൽഎ പ്രകാശനം ചെയ്തു. പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സിന്ധു ബെന്നി, വൈഎംസിഎ പയ്യാവൂർ യൂണിറ്റ് പ്രസിഡൻ്റ് ഷിജു കുന്നുമ്മേൽ, സെക്രട്ടറി മാത്യു ടി. സഖറിയാസ് എന്നിവർ നേതൃത്വം നല്കി. ഇരിക്കൂർ എം എൽ എ സജീവ് ജോസഫിൻ്റെ പയ്യാവൂർ ഓഫിസ് ഉദ്ഘാടന ചടങ്ങിലാണ് ബ്രോഷർ പ്രകാശനം നടന്നത്. നവംബർ 4 മുതൽ 8 വരെ പയ്യാവൂർ ഗവ: യുപി സ്കൂളിന് സമീപത്തെ ചേരിക്കത്തടത്തിൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന ഫെസ്റ്റിൽ അഖില കേരള നാടകോത്സവവും മെഗാ ഗാനമേളയും അരങ്ങേറും. പ്രശസ്ത ഗായകൻ ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രൻ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009