
ഇരിക്കൂർ നിയോജക മണ്ഡല പരിധിയിൽ സജീവ് ജോസഫ് എംഎൽഎയുടെ മൂന്നാമത്തെ ഓഫീസ് പയ്യാവൂർ അങ്ങാടിയിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തപ്പോൾ.
പയ്യാവൂർ: ഇരിക്കൂർ നിയോജക മണ്ഡല പരിധിയിൽ സജീവ് ജോസഫ് എംഎൽഎയുടെ മൂന്നാമത്തെ ഓഫീസ് പയ്യാവൂർ അങ്ങാടിയിൽ തുറന്ന് പ്രവർത്തനമാരംഭിച്ചു. ഇന്ത്യൻ പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാനും എഐസിസി ജനറൽ സെക്രട്ടറിയുമായ കെ.സി. വേണുഗോപാൽ എംപി ഓഫീസ് ഉദ്ഘാടനം ചെയ്തു. ദേശീയ, സംസ്ഥാന അധ്യാപക അവാർഡ് ജേതാവും ‘ദിശാദർശൻ’ പദ്ധതിയുടെ കോ ഓർഡിനേറ്ററുമായ കെ.പി. സുനിൽ കുമാറിനെ ചടങ്ങിൽ ആദരിച്ചു. പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമായി എംഎൽഎ ഓഫീസ് മൂന്ന് മേഖലകളിലായി പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പയ്യാവൂരിൽ മൂന്നാമത്തെ ഓഫീസ് ആരംഭിച്ചത്. എംഎൽഎ ഓഫീസുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കൊപ്പം വിദ്യാഭ്യാസം, കാർഷികം, ടൂറിസം തുടങ്ങിയ മേഖലകളിൽ മണ്ഡലത്തിലെ തനത് പദ്ധതികളുടെ പ്രവർത്തനങ്ങളും പുതിയ ഓഫീസ് മുഖേനയായിരിക്കും നിർവഹിക്കുക. വിസ്‌തൃതമായ ഇരിക്കൂർ നിയോജക മണ്ഡലത്തിൻ്റെ വികസനപ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനും കൂടുതൽ ജനകീയ മാക്കുന്നതിനുമായാണ് ആലക്കോട്, ശ്രീകണ്ഠപുരം എന്നിവിടങ്ങളിലുള്ള ഓഫിസുകൾക്കു പുറമേ പയ്യാവൂരിലും ഓഫീസ് പ്രവർത്തനം തുടങ്ങിയത്. കൂടാതെ ഉളിക്കലിൽ എംഎൽഎയുടെ വീട്ടിലും ഓഫീസ് പ്രവർത്തിക്കുന്നുണ്ട്. കേരളത്തിൽ ഇത്തരത്തിൽ നാല് ഓഫീസുകളിലൂടെ പ്രവർത്തനം ക്രമീകരിച്ച് നടത്തുന്ന ഏക എംഎൽഎയാണ് സജീവ് ജോസഫ്. ജനങ്ങളുടെ ഏതൊരാവശ്യത്തിനും പെട്ടന്നുതന്നെ തീർപ്പ് ഉണ്ടാക്കുന്നതിന് ഇതുവഴി സാധിക്കുമെന്ന് സജീവ് ജോസഫ് പറഞ്ഞു . 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009