ശ്രീകണ്ഠാപുരം വാർത്തകൾ

സ്‌നേഹത്തിന്റെ പൊതിച്ചോറുമായി മണിക്കടവ് സ്‌കൂളിലെ വിദ്യാർത്ഥികൾ

പൊതിച്ചോറുമായെത്തിയ മണിക്കടവ് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്‌കീം (എൻഎസ്‌എസ്‌) യൂണിറ്റ് വിദ്യാർത്ഥികളും അധ്യാപകരും വയോജന സംരക്ഷകരായ സന്യസ്തർക്കൊപ്പം കരുണാലയം അങ്കണത്തിൽ.

പരസ്യം

മണിക്കടവ്: അവധിദിവസത്തിൽ സ്‌നേഹത്തിന്റെയും കരുതലിന്റെയും പാഠം പ്രകടമാക്കി മണിക്കടവ് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്‌കീം (എൻഎസ്‌എസ്‌) യൂണിറ്റ് വിദ്യാർത്ഥികൾ. ഓരോരുത്തരും സ്വന്തം വീടുകളിൽനിന്ന് കൊണ്ടുവന്ന പൊതിച്ചോറുകളുമായി മുപ്പത് കിലോമീറ്ററുകൾ യാത്ര ചെയ്ത് ചെമ്പേരിയിലെ വയോജന സംരക്ഷണ കേന്ദ്രമായ കരുണാലയത്തിലെ തൊണ്ണൂറോളം അന്തേവാസികൾക്കാണ് അവർ ഉച്ചഭക്ഷണം വിളമ്പിയത്. പാഠപുസ്തകത്താളുകൾക്കപ്പുറമുള്ള ജീവിതമൂല്യങ്ങൾ കണ്ടറിഞ്ഞു പഠിച്ച ഈ സന്ദർശനത്തിൽ വിദ്യാർഥികളുടെ കണ്ണുകൾ ഈറനണിയുന്ന നിമിഷങ്ങൾക്കും ഈ കൂടിക്കാഴ്ച്ച സാക്ഷ്യം വഹിച്ചു. അന്തേവാസികൾക്കിടയിലിരുന്ന്, മറ്റു കൂട്ടുകാരുടെ വീടുകളിൽനിന്നു കൊണ്ടുവന്ന ഭക്ഷണപ്പൊതികൾ കൈമാറി ആസ്വദിച്ചുകഴിച്ചപ്പോൾ അത് തലമുറകളുടെ അപൂർവമായൊരു സംഗമവേദിയായി മാറി. ഓരോ വിദ്യാർഥിയും സ്വന്തം വീട്ടിൽ തയാറാക്കിയ രണ്ടും മൂന്നും ഭക്ഷണപ്പൊതികളുമായാണ് എത്തിയത്. സ്വന്തം മുത്തച്ഛനും മുത്തശ്ശിക്കും നൽകുന്ന കരുതലോടും ആദരവോടും കൂടിയായിരുന്നു വിതരണം. ഉച്ചഭക്ഷണസമയത്ത് വയോജനസദനത്തിലെത്തിയ വിദ്യാർത്ഥികൾ സ്വയം ഭക്ഷണം കഴിക്കാൻ വിഷമിക്കുന്ന പ്രായമായവർക്ക് അടുത്തിരുന്ന് സ്‌നേഹത്തോടെ ഭക്ഷണം വാരിക്കൊടുത്തു. ഓരോ അന്തേവാസിയുടെയും വിശേഷങ്ങൾ ചോദിച്ചറിഞ്ഞും അവരുടെ അനുഭവങ്ങൾ കേട്ടും മണിക്കൂറുകൾ ചെലവഴിച്ചപ്പോൾ പല വിദ്യാർഥികളു അറിയാതെ കരയുകയായിരുന്നു. ജന്മം നൽകിയവരും സ്നേഹിച്ചവരും ഉപേക്ഷിച്ചുപോയ കഥകൾ കേട്ടപ്പോൾ, വലിയൊരു ജീവിതസത്യം തിരിച്ചറിഞ്ഞതിന്റെ തിളക്കവും ആ കണ്ണുകളിലുണ്ടായിരുന്നു. സഹാനുഭൂതി, കരുണ, സാമൂഹിക ഉത്തരവാദിത്വം, മുതിർന്നവരോടുള്ള ആദരവ് തുടങ്ങിയ മൂല്യങ്ങൾ അനുഭവങ്ങളിലൂടെ പഠിക്കാനാണ് ഈ സംരംഭത്തിലൂടെ വിദ്യാർഥികൾക്ക് അവസരം ലഭിച്ചത്. ആരുമില്ലാത്തവർക്കും കരുതലും സ്നേഹവും ആവശ്യമുള്ളവർക്കും കൈത്താങ്ങാകുക എന്നത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണെന്ന സന്ദേശവും ഈ കൂട്ടായ്മ പകർന്നു. മണിക്കടവ് കേന്ദ്രമായി പ്രവർത്തിക്കുന്ന സ്നേഹപൂർവം പ്രിയദർശിനി ചാരിറ്റബിൾ ഓർഗനൈസേഷന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പ്രിയദർശനി കൂട്ടായ്മ ഭാരവാഹിയും സ്കൂൾ പിടിഎ മെംബറുമായ സിജോ മഞ്ഞത്താനത്തിന്റെ സാമ്പത്തിക സഹായത്തോടെ കൂട്ടായ്മ അംഗങ്ങൾ ചേർന്ന് തയാറാക്കിയ പ്രത്യേക കറികളും ഭക്ഷണത്തോടൊപ്പം നൽകി. വിവിധ അനാഥാലയങ്ങളിലും വയോജനകേന്ദ്രങ്ങളിലും മാസത്തിലൊരിക്കൽ ഭക്ഷണമെത്തിക്കുന്ന സംഘടനയുമായി കൈകോർക്കുന്ന സെന്റ് തോമസ് സ്കൂൾ വിദ്യാർഥികളുടെ രണ്ടാമത്തെ സംരംഭമാണിത്. വിദ്യാർഥികളിൽനിന്ന് പണം സംഭാവനയായി സ്വീകരിക്കുന്നതിനു പകരം സ്വന്തം വീടുകളിൽ തയാറാക്കുന്ന ഭക്ഷണം സ്നേഹത്തോടെ പങ്കുവെക്കുക എന്ന ആശയമാണ് ഇവിടെ നടപ്പാക്കിയത്. ഭക്ഷണത്തിന്റെ അളവിനേക്കാൾ അത് പങ്കുവെക്കുന്ന മനസ്സിനാണ് പ്രാധാന്യമെന്ന് ഈ പ്രവർത്തനം തെളിയിച്ചു. മണിക്കടവ് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഷാജി വർഗീസ്, എൻഎസ്‌എസ്‌ കോ-ഓർഡിനേറ്റർ പി.എം. അനുപമ, അധ്യാപിക അൽഫോൻസ് ജോയ് എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളും സ്നേഹപൂർവം പ്രിയദർശിനി കൂട്ടായ്മ ഭാരവാഹികളായ പ്രോമിസ് പി. ജോർജ്, പ്രിൻസ് പുഷ്പക്കുന്നേൽ എന്നിവരും പരിപാടിയിൽ പങ്കെടുത്തു. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം