ശ്രീകണ്ഠാപുരം വാർത്തകൾ

നിർമലം ക്യാപയിൻ ചെങ്ങളായി ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം നടത്തി

ചെങ്ങളായി മുക്കാടത്ത് നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് വിപിന ബി.പി. ഉദ്ഘാടനം ചെയ്തു

പരസ്യം

ചെങ്ങളായി ഗ്രാമപഞ്ചായത്ത് പുതുയുഗ ശുചിത്വകേരളം- മാലിന്യപരിപാലന ക്യാംപയിൻ്റെ പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി. ചെങ്ങളായി മുക്കാടത്ത് നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് വിപിന ബി.പി. ഉദ്ഘാടനം ചെയ്തു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.വി. ബിന്ദു അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ക്യാംപയിൻ്റെ ഭാഗമായുള്ള ഉദ്ഘാടനപരിപാടികളും നടന്നു വരുന്നുണ്ട്. പൊതു ജനങ്ങളുടെ പങ്കാളിത്തത്തോടെ നടത്തുന്ന വിപുലമായ ക്യാംപയിൻ പരിപാടിയാണ് നിർമലം പുതുയുഗ ശുചിത്വ കേരളം. പഞ്ചായത്ത് തല ഉദ്ഘാടന പരിപാടിയുടെ ഭാഗമായി മുക്കാടം തോടിന് സമീപമുള്ള പൊതുസ്ഥലം ശുചീകരണ പ്രവൃത്തി ആരംഭിച്ചു. തോട് വൃത്തിയാക്കി ഇരുവശവും ആകർഷകമാക്കുന്നതിനും ആളുകൾക്ക് ഇരിക്കാനും വിശ്രമിക്കാനുതകുന്ന ഒരു കേന്ദ്രമായി വികസിപ്പിക്കാനുമാണ് ഉദ്ദേശിക്കുന്നത്. ഉദ്ഘാടന പരിപാടിയിൽ നിർമലം ക്യാംപയിൻ്റെ ലോഗോ പ്രകാശനം പ്രസിഡണ്ട് നിർവഹിച്ചു. പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ, തൊഴിലുറപ്പ് തൊഴിലാളികൾ, പൊതു പ്രവർത്തകർ, നാട്ടുകാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. എക്‌സൈസ് വകുപ്പിൻ്റെ റിലാക്സ് എന്ന പരിപാടിയുടെ ഭാഗമായി വകുപ്പ് ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം