
നഗരസഭ ചെയർപേഴ്സൺ അഡ്വ ഇ വി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ശ്രീകണ്ഠപുരം സമ്പൂർണ ശുചിത്വത്തിലേക്ക് നയിക്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പ് നടപ്പാക്കുന്ന ‘നിർമലം ‘– മാലിന്യ മുക്ത പുതുയുഗ ശുചിത്വ കേരളം’ ജനകീയ ക്യാമ്പയിന് ശ്രീകണ്ഠപുരം നഗരസഭയിൽ തുടക്കമായി . നഗരസഭ ചെയർപേഴ്സൺ അഡ്വ ഇ വി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ നിഷിത റെഹ്മാൻ അധ്യക്ഷത വഹിച്ചു. പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സതീശൻ പി വി സ്വാഗതം പറഞ്ഞ പരിപാടിയിൽ നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ മാരായ കെ വി കുഞ്ഞി രാമൻ , പി നൂർദീൻ, സിന്ധു മധുസൂദനൻ, കെ ബിജു, കൗൺസിലർമാരായ ടി കെ പ്രഭാകരൻ, സി ഡി എസ് ചെയർ പേർസണൽ ഷംന ജയരാജ് തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. ജെ എച്ച് ഐ ജിഷ, അർച്ചന തുടങ്ങിയവർ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. നഗരസഭാ ജനപ്രതിനിധികൾ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, ഹരിതകർമസേനാംഗങ്ങൾ, വിവിധ സംഘടനാ പ്രതിനിധികൾ, പൊതുജനങ്ങൾ എന്നിവർ ക്യാമ്പയ്നിൽ പങ്കെടുത്തു. മാലിന്യസംസ്കരണം, ഉറവിടതല മാലിന്യസംസ്കരണം, പൊതുയിടങ്ങളുടെ ശുചിത്വം, ജനപങ്കാളിത്തം എന്നിവ ശക്തിപ്പെടുത്തുകയാണ് ‘നിർമലം’ ക്യാമ്പയിന്റെ പ്രധാന ലക്ഷ്യങ്ങൾ. വിവിധ ഘട്ടങ്ങളിലായി കേരളത്തെ സമ്പൂർണ മാലിന്യമുക്ത സംസ്ഥാനമാക്കുകയെന്ന ദീർഘകാല ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പ്രസ്തുത പരിപാടിയിൽ ബീക്കൺ ടൗൺ പ്രഖ്യാപനവും നടത്തി
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009