ശ്രീകണ്ഠാപുരം വാർത്തകൾ

വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ഓർമദിനം ആചരിച്ചു

വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ എണ്ണൂറാം വാർഷിക ഓർമ ദിനാചരണം കരുണാലയം ഡയറക്ടർ ഫാ. ബിജു ചേന്നോത്ത് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു.

പരസ്യം

ചെമ്പേരി: ഫ്രാൻസിസ്കൻ അൽമായ സഭയുടെ (എസ്എഫ്ഒ) ചെമ്പേരി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ എണ്ണൂറാം വാർഷിക ഓർമ ദിനം ചെമ്പേരി കരുണാലയം വയോജന സംരക്ഷണ കേന്ദ്രത്തിൽ അന്തേവാസികൾക്കൊപ്പം ആചരിച്ചു. കരുണാലയം ഡയറക്ടർ ഫാ. ബിജു ചേന്നോത്ത് ദിനാചരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എസ്എഫ്ഒ യൂണിറ്റ് പ്രസിഡന്റ് പി.കെ. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ഡൊമിനിക്ക് തെക്കേമുറി, സ്കറിയ കളപ്പുരയ്ക്കൽ, ഡെയിസി മാരിപ്പുറത്ത്, സാലി വെള്ളിയാംകണ്ടത്തിൽ, ചിന്നമ്മ മണിമലത്തറപ്പിൽ, ലീലാമ്മ പേണ്ടാനത്ത്, ദേവസ്യാ കളപ്പുര എന്നിവർ പ്രസംഗിച്ചു. എസ്എഫ്ഒ അംഗങ്ങൾ ചേർന്ന് കരുണാലയം ഡയറക്ടർ ഫാ. ബിജു ചേന്നോത്തിന് മെമെൻ്റോ സമ്മാനിച്ചു. കരുണാലയം, സാന്ത്വനം എന്നിവിടങ്ങളിൽ സേവനം ചെയ്തുവരുന്ന സിസ്റ്റർ ഡെൽസി എസ്ഡി ഉൾപ്പെടെയുള്ള സന്യസ്തരെ ചെമ്പേരി എസ്എഫ്ഒയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. വയോജന ദിനാചരണത്തിൻ്റെ ഭാഗമായി കരുണാലയത്തിലെ വയോജനങ്ങളെ വാർഡ് മെംബർ ജോൺസൺ പുലിയുറുമ്പിൽ പൊന്നാട യണിയിച്ചു. സിസ്റ്റർ ഡെൽസി മറുപടി പ്രസംഗം നടത്തി. തുടർന്ന് അന്തേവാസി ളോടൊപ്പം സ്നേഹവിരുന്നും നടന്നു. ജോസ് പാറത്താനത്ത്, ഷിൻ്റോ വെട്ടിക്കുഴിയിൽ, ജോസ് കരിക്കാട്ടുകണ്ണിയിൽ എന്നിവർ നേതൃത്വം നൽകി. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം