ശ്രീകണ്ഠാപുരം വാർത്തകൾ

റബറിൻ്റെ അടിസ്ഥാന വില 300 രൂപയാക്കി ഇൻസെൻ്റീവ് അനുവദിക്കണം: ആർപിഎസ്

കാഞ്ഞിലേരി റബർ ഉത്പാദക സംഘം (ആർപിഎസ്) ജനറൽ ബോഡി യോഗം ശ്രീകണ്ഠപുരം റബർ ബോർഡ് റീജണൽ ഡെവലപ്പ്മെൻ്റ് ഓഫീസർ തോമസ് സക്കറിയ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു.

പരസ്യം

പയ്യാവൂർ: നിരവധി പ്രതിസന്ധികൾ നേരിടേണ്ടിവരുന്ന സാഹചര്യത്തിൽ കർഷകർ റബർ കൃഷി ഉപേക്ഷിക്കാൻ നിർബന്ധിതരാകുകയാണ്. ടാപ്പിംഗ് തൊഴിലാളുടെ ക്ഷാമവും രാസവളങ്ങളുടെ വിലവർധനവും ലഭ്യതക്കുറവും റബർ കൃഷിയെ ഏറെ പ്രതികൂലമായി ബാധിച്ച അവസ്ഥയിലാണുള്ളത്. ആകർഷമായ പ്രതിഫലം നൽകുന്നതിലൂടെ യുവജനങ്ങളിൽ പഠനത്തോടൊപ്പം തൊഴിലും എന്ന ആശയം കൊണ്ടുവരാൻ സാധിക്കണം. ഇതര സബ്സിഡികളേക്കാൾ വിലസ്ഥിരതക്കാണ് പ്രാധാന്യം നൽകേണ്ടത്. റബറിൻ്റെ അടിസ്ഥാന വില കിലോഗ്രാമിന് മുന്നൂറ് രൂപയാക്കി ഇൻസെൻ്റീവ് അനുവദിച്ച് കർഷകരെ സഹായിക്കണമെന്ന് കാഞ്ഞിലേരി റബർ ഉത്പാദക സംഘം (ആർപിഎസ്) ജനറൽ ബോഡി യോഗം സർക്കാരിനോടാവശ്യപ്പെട്ടു. ശ്രീകണ്ഠപുരം റബർ ബോർഡ് റീജണൽ ഡെവലപ്പ്മെൻ്റ് ഓഫീസർ തോമസ് സക്കറിയ യോഗം ഉദ്ഘാടനം ചെയ്തു. ആർപിഎസ് പ്രസിഡൻ്റ് സ്കറിയ നെല്ലൻകുഴി അധ്യക്ഷത വഹിച്ചു. എഡിഒ ടി.കെ. ആൻസി, സ്റ്റീഫൻ ഊരാളിൽ, വിജയൻ മുല്ലപ്പള്ളി, കെ.പി. ഇസ്മായിൽ എന്നിവർ പ്രസംഗിച്ചു. കാർഷിക മേഖലയിലെ വിവിധ തലങ്ങളിൽ മികവ് തെളിയിച്ച പത്ത് കർഷകരെ ചടങ്ങിൽ ആദരിച്ചു. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം