
ഇന്ദിരാ ഭവനിൽ ചേർന്ന കർഷക കോൺഗ്രസ് യോഗത്തിൽ അഖിലേന്ത്യാ കോ ഓഡിനേറ്റർ എ.ഡി സാബൂസ് ഉദ്ഘാടനം ചെയ്തു.
ശ്രീകണ്ഠപുരം: കേന്ദ്ര ഗവൺമെൻ്റ് ക്രമാതീതമായി രാസവള വില വർധിച്ചിച്ചതിനാൽ കർഷകർ കൃഷിയിൽ നിന്നും പിൻതിരിയുന്ന അവസ്ഥയിലാണ്. കർഷകർ സാധാരണ ഉപയോഗിക്കുന്ന ഫാക്ടം ഫോസ് പൊട്ടാഷ് പോലുള്ള വളങ്ങൾക്ക് കഴിഞ്ഞ മുന്നു മാസത്തിനുള്ളിൽ വൻ വിലയാണ് വർധിച്ചത് മാത്രവുമല്ല പല വളങ്ങളും കിട്ടാനുമില്ലാത്ത അവസ്ഥയാണ്. മോദി ഗവൺമെൻ്റ് കർഷകരോട് കാണിക്കുന്ന അവഗണനയുടെ ഒടുവിലത്തെ ഉദാഹരണമാണിത്. സംസ്ഥാന ഗവൺമെൻ്റ് ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ എടുത്ത കർഷക ആശ്വാസ നടപടികൾ പ്രശംസനീയമാണ്. സംസ്ഥാന ഗവൺമെൻ്റ് റബറിന് തറവില വർധിപ്പിച്ചതടക്കമുള്ള നടപടികൾ പ്രശംസനീയമാണ്. കർഷകർക്ക് അടിയന്തിര പ്രാധാന്യത്തോടെ നടപ്പിൽ വരുത്തേണ്ട പ്രധാന കാര്യങ്ങൾ നിയോജകമണ്ഡലം കമ്മിറ്റി തയാറാക്കി ഗവണ്മെന്റിന് സമർപ്പിക്കുമെന്ന് നിയോജക മണ്ഡലം കമ്മിറ്റി അറിയിച്ചു. കർഷക ഭൂമിയിൽ കടന്നുകയറി വിളകൾ നശിപ്പിക്കുന്ന വന്യ മൃഗങ്ങളെ നശിപ്പിക്കാനുള്ള അധികാരം കർഷകർക്കു ലഭിക്കുന്ന രീതിയിൽ കേന്ദ്ര വനം വന്യജീവി നിയമത്തിൽ മാറ്റം വരുത്തണമെന്നും യോഗം അധികൃതരോട് ആവശ്യപ്പെട്ടു. മിക്ക കർഷകരും കടക്കെണിയിലാണെന്നും സഹകരണ ബാങ്കിലെ കടങ്ങൾക്ക് പലിശ സബ് സിഡി പുനസ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വന്യമൃഗ ശല്യം മൂലം കൃഷി നശിക്കുന്ന കർഷകർക്ക് ഇപ്പോൾ ലഭിക്കുന്ന നഷ്ടപരിഹാരം നാമമാത്രമായതിനാൽ അത് യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നില്ല. അത് വർധിപ്പിക്കേണ്ടതാണ്. ഇന്ദിരാ ഭവനിൽ ചേർന്ന കർഷക കോൺഗ്രസ് യോഗത്തിൽ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ബാബു കാശാം കാട്ടിൽ സ്വാഗതം പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡൻ്റ് റോയി ഈറ്റക്കൽ അധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ കോ ഓഡിനേറ്റർ എ.ഡി സാബൂസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ: എം.ഒ ചന്ദ്രശേഖരൻ മുഖ്യപ്രഭാഷണം നടത്തി ജില്ലാ ജനറൽ സെക്രട്ടറി മാരായ ജോസ് കുരുവിള മറ്റത്തിൽ, അലക്സാണ്ടർ കുഴിയാത്ത്, ബിജു സാമുവൽ,മണ്ട ലം പ്രസിഡണ്ടുമാരായ ഭാമോദരൻ പുത്തൂർ, ഡേവിഡ് ആലങ്ങാട്ട്, ജോസഫ് അറക്കപ്പറമ്പിൽ, എം കെ ബാലകൃഷ്ണൻ ഡോളിച്ചൻ കാവുംങ്കൽ, നിയോജകമണ്ടലം ഭാരവാഹികളായ ജോസഫ് വെട്ടിക്കുഴി എം സി ഭാസ്കരൻ, ജോയി പാറയ്ക്കൽ, സോണി കവിയിൽ,ടോം പാലയ്ക്കൽ ഡിക്കിൻസ് മാന്നാത്ത്,റെജി കരയടത്ത്, ഷോയി മറ്റത്തിൽ എന്നിവർ പ്രസംഗിച്ചു .
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009