ശ്രീകണ്ഠാപുരം വാർത്തകൾ

പയ്യാവൂർ പഞ്ചായത്തിൽ പ്രൊജക്ട് ബീക്കൺ ടൗൺ സംഘാടക സമിതിയായി

പയ്യാവൂർ ഗ്രാമപഞ്ചായത്തിലെ പ്രൊജക്ട് ബീക്കൺ ടൗൺ സംഘാടകസമിതി രൂപീകരണയോഗത്തിലും ബേസ് ലൈൻ സർവേയിലും പങ്കെടുത്തവർ.

പരസ്യം

പയ്യാവൂർ: ഗ്രാമപഞ്ചായത്തിൽ പ്രൊജക്ട് ബീക്കൺ ടൗൺ സംഘാടകസമിതി രൂപീകരണയോഗവും ബേസ് ലൈൻ സർവേയും നടന്നു. പഞ്ചായത്ത് പ്രസിഡൻ്റ് സിന്ധു ബെന്നി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് പി.കെ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ശുചിത്വ മിഷൻ ജില്ലാ അസിസ്റ്റൻ്റ് കോ ഓർഡിനേറ്റർ സന്തോഷ് ബീക്കൺ ടൗൺ പദ്ധതി സംബന്ധിച്ച വിശദീകരണം നടത്തി. പഞ്ചായത്ത് സെക്രട്ടറി സ്മിത, ജനപ്രതിനിധികൾ, പഞ്ചായത്ത് തല ഉദ്യോഗസ്ഥർ, രാഷ്ട്രീയ കക്ഷി ഭാരവാഹികൾ, വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികൾ, കുടുംബശ്രീ, ഹരിതകർമ സേനാംഗങ്ങൾ, എൻഎസ്എസ് വിദ്യാർത്ഥികൾ, അധ്യാപകർ, പൊതുജനങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. മേഴ്സി ഹോസ്പിറ്റൽ മുതൽ പയ്യാവൂർ യു പി സ്കൂൾ വരെയുള്ള സ്ഥലമാണ് പ്രോജക്ട് ബീക്കൺ ടൗണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പ്രദേശത്തുള്ള ശാസ്ത്രീയ മാലിന്യ സംസ്കരണം, ഹരിതവത്കരണം, പൊതുസൗകര്യങ്ങൾ മെച്ചപ്പെടുത്തൽ സൗന്ദര്യവൽക്കരണം എന്നിവയാണ് പദ്ധതിയിൽ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ ശുചിത്വ, മാലിന്യ, സൗന്ദര്യ, സംസ്കരണ പ്രവർത്തനങ്ങൾ നടപ്പാക്കും. മാലിന്യം വലിച്ചെറിയുന്നതും ദുർഗന്ധവും ഉള്ളതുമായ സ്ഥലങ്ങൾ കണ്ടെത്തി ശുചീകരിക്കൽ പൊതു ശൗചാലയങ്ങൾ പ്രവർത്തനക്ഷമമാക്കൽ മാലിന്യ ശേഖരണവും സംസ്കരണവും ശക്തിപ്പെടുത്തൽ അനധികൃത ബോർഡുകളും ബാനറുകളും നീക്കം ചെയ്യൽ തുടങ്ങിയ പ്രവർത്തനങ്ങളാണ് ആദ്യഘട്ടത്തിൽ ലക്ഷ്യമിടുന്നത്. രണ്ടാംഘട്ടത്തിൽ നടപ്പാത, ഡ്രെയിനേജ്, തെരുവ് വിളക്ക് സ്ഥാപിക്കൽ, പാർക്കിംഗ് ക്രമീകരണം, മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കൽ എന്നിവയും ലക്ഷ്യമിടുന്നു. യോഗത്തിൽ പങ്കെടുത്തവരുടെ നിർദ്ദേശങ്ങൾ ചോദിച്ചു മനസിലാക്കി. അതിനുശേഷം സംഘാടക സമിതി അംഗങ്ങളെ തെരഞ്ഞെടുത്തു. ബേസ് ലൈൻ സർവേക്ക് എൻഎസ്എസ് വിദ്യാർത്ഥികൾ, ഹരിതകർമ സേനാംഗങ്ങൾ, ജനപ്രതിനിധികൾ എന്നിവർ നേതൃത്വം നൽകി. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം