
2026 ലെ ഇരിക്കൂർ ഉപജില്ലാ ശാസ്ത്രമേളയ്ക്ക് ചന്ദനക്കാംപാറ ചെറുപുഷ്പ ഹൈസ്കൂൾ വേദിയാകും. മേളയുടെ വിജയകരമായ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതി രൂപീകരണ യോഗം നാളെ ഉച്ചകഴിഞ്ഞ് 2:30 ന് ചന്ദനക്കാംപാറ ചെറുപുഷ്പ ഓഡിറ്റോറിയത്തിൽ നടക്കും.
പയ്യാവൂർ: 2026 ലെ ഇരിക്കൂർ ഉപജില്ലാ ശാസ്ത്രമേളയ്ക്ക് ചന്ദനക്കാംപാറ ചെറുപുഷ്പ ഹൈസ്കൂൾ വേദിയാകും. മേളയുടെ വിജയകരമായ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതി രൂപീകരണ യോഗം നാളെ ഉച്ചകഴിഞ്ഞ് 2:30 ന് ചന്ദനക്കാംപാറ ചെറുപുഷ്പ ഓഡിറ്റോറിയത്തിൽ നടക്കും.സജീവ് ജോസഫ് എംഎൽഎ യോഗം ഉദ്ഘാടനം ചെയ്യും. പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു ബെന്നി അധ്യക്ഷത വഹിക്കും. ഇരിക്കൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി. എൻ. ഗീത, ചന്ദനക്കാംപാറ ചെറുപുഷ്പ സ്കൂൾ മാനേജർ ഫാ. ഏബ്രഹാം മഠത്തിമ്യാലിൽ, കണ്ണൂർ ജില്ലാ പഞ്ചായത്ത് മെംബർ ബേബി തോലാനി, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെംബർ ബേബി മുല്ലക്കരി, പയ്യാവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. ബാലകൃഷ്ണൻ, വിവിധ ക്ലബ് കൺവീനർമാർ, അധ്യാപക സംഘടനാ പ്രതിനിധികൾ, നാട്ടുകാർ, പൗരപ്രമുഖർ എന്നിവരും യോഗത്തിൽ പങ്കെടുക്കും. ഉപജില്ലയിലെ എല്ലാ ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാരും ഹൈസ്കൂൾ, യുപി,എൽപി മുഖ്യാധ്യാപകരും സംഘാടകസമിതിയിൽ ഭാരവാഹികളായിരിക്കും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഉപജില്ലാ ശാസ്ത്രമേളയിൽ വിവിധ സ്കൂളുകളിൽ നിന്നുള്ള മൂവായിരത്തോളം വിദ്യാർത്ഥികൾ മാറ്റുരയ്ക്കും. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009