
വിമുക്തഭടസമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങൾ കേരള സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിന്റെ ഭാഗമായി നാഷണൽ എക്സ്-സർവീസ്മെൻ കോ-ഓർഡിനേഷൻ കമ്മിറ്റി (എൻഎക്സ് സിസി) ഭാരവാഹികൾ മന്ത്രി സണ്ണി ജോസഫിനെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ചു.
പയ്യാവൂർ: വിമുക്തഭടസമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങൾ കേരള സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിന്റെ ഭാഗമായി നാഷണൽ എക്സ്-സർവീസ്മെൻ കോ-ഓർഡിനേഷൻ കമ്മിറ്റി (എൻഎക്സ് സിസി) ഭാരവാഹികൾ മന്ത്രി സണ്ണി ജോസഫിനെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ചു. സംഘം മന്ത്രിയുമായി ചർച്ച നടത്തുകയും വിവിധ ആവശ്യങ്ങൾ ഉൾക്കൊള്ളുന്ന നിവേദനം സമർപ്പിക്കുകയും ചെയ്തു. എൻഎക്സ് സിസി സെൻട്രൽ കമ്മിറ്റി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ എൻ. തോമസ്, കണ്ണൂർ ജില്ലാ പ്രസിഡന്റ് മൈക്കിൾ ചാണ്ടിക്കൊല്ലിയിൽ, ജില്ലാ രക്ഷാധികാരി ജോസഫ് കറ്റോട്ട്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജോർജ് ജോസഫ് കുടക്കച്ചിറ, റോയിച്ചൻ ജോസഫ്, കെ.പി. ജോർജ് തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്. കണ്ണൂർ ജില്ലയിലെ ആയിരക്കണക്കിന് വിമുക്തഭടന്മാർ, വീരനാരികൾ, വിമുക്തഭട വിധവകൾ, ആശ്രിതർ എന്നിവർ നേരിടുന്ന വിവിധ പ്രശ്നങ്ങൾ സംഘം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഈ വിഷയങ്ങൾ സർക്കാർ അനുഭാവപൂർവം പരിഗണിച്ച് പരിഹാരം കണ്ടെത്താൻ ശ്രമിക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയതായി എൻഎക്സ് സിസി ഭാരവാഹികൾ അറിയിച്ചു. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009