ശ്രീകണ്ഠാപുരം വാർത്തകൾ

തലശേരി അതിരൂപതാതല സാഹിത്യോത്സവം സംഘടിപ്പിച്ചു

തലശേരി ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ നിർദ്ദേശപ്രകാരം അതിരൂപത വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, അതിരൂപത കലോത്സവ കോ ഓർഡിനേറ്റർ ഫാ. ജോബി കോവാട്ട്, വിവിധ സംഘടനാ ഡയറക്ടർമാരായ വൈദികർ, ആനിമേറ്റർ സിസ്റ്റർമർ എന്നിവരടങ്ങുന്ന ടീമാണ് മത്സര നടത്തിപ്പിന് നേതൃത്വം നൽകിയത്

പരസ്യം

പയ്യാവൂർ: തലശേരി അതിരൂപതയിലെ ഇരുനൂറ്റഞ്ച് ഇടവകകളിലെയും വിവിധ സ്റ്റേഷൻ പള്ളികളിലെയും അംഗങ്ങൾക്കായി സംഘടിപ്പിച്ച അതിരൂപതാതല കലോത്സവം ‘കൊയ്നോണിയ 2026’ ൻ്റെ ആദ്യഘട്ടം രചനാ മത്സരങ്ങൾ പത്തൊമ്പത് ഫൊറോനാ കേന്ദ്രങ്ങളിലായി നടന്നു. തലശേരി ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ നിർദ്ദേശപ്രകാരം അതിരൂപത വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, അതിരൂപത കലോത്സവ കോ ഓർഡിനേറ്റർ ഫാ. ജോബി കോവാട്ട്, വിവിധ സംഘടനാ ഡയറക്ടർമാരായ വൈദികർ, ആനിമേറ്റർ സിസ്റ്റർമർ എന്നിവരടങ്ങുന്ന ടീമാണ് മത്സര നടത്തിപ്പിന് നേതൃത്വം നൽകിയത്. പത്തൊമ്പത് കേന്ദ്രങ്ങളിലായി നടത്തിയ സാഹിത്യോത്സവത്തിൽ എഴായിരത്തോളം പ്രതിഭാശാലികൾ തങ്ങളുടെ കഴിവുകളുടെ മാറ്റുരച്ചു. ഉപന്യാസത്തിന്റെ തെളിമയാർന്ന യുക്തിയും കഥകളുടെ മാന്ത്രികതയും കവിതയുടെ ഈരടികളും പെൻസിൽ തുമ്പിൽ വിരിയുന്ന വിസ്മയങ്ങളും ബൈബിൾ ക്വിസിലൂടെ നിറയുന്ന ദൈവവചനത്തിന്റെ വെളിച്ചവും കോർത്തിണക്കിയ ഈ സാഹിത്യ മാമാങ്കം ഏവർക്കും വേറിട്ടൊരു അനുഭവമായി മാറി. വാക്കുകൾ കൊണ്ട് വിസ്മയം തീർക്കാനും ചിത്രങ്ങളാൽ ഭാവനകളെ വിടർത്താനും പ്രതിഭകളെ സജ്ജരാക്കിയത് മുഴുവൻ ഫൊറോനകളിലെയും കോ ഓർഡിനേറ്റർമാരുടെ നേതൃത്വത്തിൽ മികവോടെ പ്രവർത്തിച്ച വിവിധ സംഘടനാ ഭാരവാഹികളാണ്. സംഘാടന മികവുകൊണ്ടും ജനപങ്കാളിത്തം കൊണ്ടും ചരിത്രത്തിൽ ഇടംനേടിയ ഈ സാഹിത്യ മാമാങ്കത്തിന്റെ ഫലപ്രഖ്യാപനം സെപ്റ്റംബർ 15 ന് ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി നിർവഹിക്കും. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം