
നാടിന്റെ നാനാ മേഖലകളിലെയും വികസനത്തിന് ദിശാബോധം നൽകിയ ജനനേതാവായിരുന്നു ടി.എം. സേവ്യറെന്നും പൊതുപ്രവർത്തനങ്ങളിലും സാമൂഹിക സേവനരംഗത്തും അദ്ദേഹം നൽകിയ സംഭാവനകൾ എന്നും സ്മരിക്കപ്പെടുമെന്നും സജീവ് ജോസഫ് എംഎൽഎ.
പയ്യാവൂർ: നാടിൻ്റെ നാനാ മേഖലകളിലെയും വികസനത്തിന് ദിശാബോധം നൽകിയ ജനനേതാവായിരുന്നു ടി.എം. സേവ്യറെന്നും പൊതുപ്രവർത്തനങ്ങളിലും സാമൂഹിക സേവനരംഗത്തും അദ്ദേഹം നൽകിയ സംഭാവനകൾ എന്നും സ്മരിക്കപ്പെടുമെന്നും സജീവ് ജോസഫ് എംഎൽഎ. മുതിർന്ന കോൺഗ്രസ് നേതാവും പയ്യാവൂർ ഗ്രാമപഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റുമായിരുന്ന റിട്ട. അധ്യാപകൻ ടി.എം. സേവ്യറിന്റെ നിര്യാണത്തിൽ അനുശോചനം അറിയിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥി രാഷ്ട്രീയകാലം മുതൽ സേവ്യർ സാറുമായി ആത്മബന്ധം പുലർത്താൻ കഴിഞ്ഞത് വ്യക്തിപരമായി വലിയ ഭാഗ്യമായിരുന്നുവെന്നും അദ്ദേഹത്തിന്റെ വിയോഗം നാടിനും തനിക്കും തീരാനഷ്ടമാണെന്നും എംഎൽഎ പറഞ്ഞു.ടി. എം. സേവ്യറിന്റെ വസതിയിലെത്തി കുടുംബാംഗങ്ങളെ നേരിൽ കണ്ട് അനുശോചനം അറിയിച്ച എംഎൽഎ അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേർന്നുകൊണ്ട് കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അറിയിച്ചു
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009