ശ്രീകണ്ഠാപുരം വാർത്തകൾ

വലിയഅരീക്കമല-കുടിയാൻമല റോഡരികിലെ മണ്ണിടിഞ്ഞ് അപകടാവസ്ഥയിൽ

വലിയഅരീക്കമല-കുടിയാൻമല റോഡിൽ മൂത്തേടത്ത് ജോസിൻ്റെ സ്ഥലത്തോടു ചേർന്നുള്ള ഭാഗത്തെ ഇപ്പോഴത്തെ അവസ്ഥ

പരസ്യം

പയ്യാവൂർ: ചുണ്ടപ്പറമ്പ്-വെള്ളാട് മേജർ ജില്ലാ റോഡിൻ്റെ ഭാഗമായ വലിയഅരീക്കമല-കുടിയാൻമല റോഡിൽ മൂത്തേടത്ത് ജോസിൻ്റെ സ്ഥലത്തോടു ചേർന്നുള്ള ഭാഗത്തെ തോടിന് കലുങ്ക് നിർമിക്കാത്തതുമൂലം റോഡരികിലെ മണ്ണിടിഞ്ഞ് ഏതവസരത്തിലും ഗതാഗതം തടസപ്പെടാവുന്നവിധം അപകടാവസ്ഥയിലായി. റോഡിൽ ടാറിംഗ് നടത്തിയപ്പോൾ ഇവിടെ ആവശ്യമായിരുന്ന കലുങ്ക് നിർമിക്കാതെ ഓവുചാലിൻ്റെ മുകളിലൂടെ ടാറിംഗ് ചെയ്തതിനാൽ വർഷങ്ങളായി മഴക്കാലങ്ങളിലെ വെള്ളമൊഴുക്കിൽ റോഡരികിലെ മണ്ണിടിഞ്ഞ് ടാറിംഗ് വരെ എത്തിയതിനാൽ അപ്രതീക്ഷിതമായി റോഡ് ഇടിഞ്ഞുതാഴാനും വൻ അപകടത്തിനും സാധ്യതയുണ്ട്. സമീപവാസികൾ അപകട സൂചന നൽകുന്ന ചുവന്ന റിബൺ കെട്ടിയാണ് സുരക്ഷ ഒരുക്കിയിട്ടുള്ളത്. ഇവിടെ ആവശ്യമായിരുന്ന കലുങ്ക് നിർമിക്കാതെ വർഷങ്ങൾക്ക് മുമ്പ് റോഡ് ടാറിംഗ് നടത്തിയ പൊതുമരാമത്ത് വകുപ്പ് പിന്നീട് ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. റോഡിലെ കയറ്റം കുറച്ചും വീതികൂട്ടിയും മെക്കാഡം ടാറിംഗ് നടത്തുന്നതിനായി നാട്ടുകാർ സമ്മതപത്രം നൽകിയിട്ടുണ്ടെങ്കിലും യാതൊരു മേൽ നടപടിയും സ്വീകരിക്കുവാൻ സർക്കാരോ ജനപ്രതിനിധികളോ ഇതുവരെ തയാറായിട്ടില്ല. ഏത് നിമിഷവും തകർന്നു വീഴാവുന്നത്ര അപകടകടാവസ്ഥയിലുള്ള റോഡിൽ അടിയന്തരമായി കലുങ്കോ വലിയ കോൺക്രീറ്റ് പൈപ്പുകൾ ഉപയോഗിച്ചുള്ള ഓവുചാലോ നിർമിച്ച് റോഡ് സുരക്ഷിതമാക്കാൻ ആവശ്യമായ നടപടികൾ എത്രയും വേഗത്തിലുണ്ടാകണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം