
കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് ഡയറക്ടർ ജനറലിൻ്റെ നിർദേശപ്രകാരം റീജിണൽ ഫയർ ഓഫീസർ സത് സേവന പത്രം നൽകി.
പയ്യാവൂർ: രണ്ട് വർഷം മുമ്പ് വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിലും മറ്റ് പ്രവർത്തനങ്ങളിലും സംസ്ഥാന അഗ്നിരക്ഷാ സേനയോടൊപ്പം ചേർന്ന് നടത്തിയ മികച്ച സേവനത്തിന് തളിപ്പറമ്പ് അഗ്നിരക്ഷാ നിലയത്തിലെ സിവിൽ ഡിഫൻസ് സേനാംഗങ്ങളായ ഇ.പി. സതീഷ് കുമാർ, പി.കെ. സുരേഷ്, കെ. സബിന്ദ്, കെ.പി. ബാലകൃഷ്ണൻ, പി.സനൂപ്, എം.പി. ശ്രീനി, പി. രാജേഷ്, കെ.സി. പ്രദീപൻ, എം.ജി. ജിതേഷ്, ജിൻസ് തോമസ് എന്നിവർക്ക് കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് ഡയറക്ടർ ജനറലിൻ്റെ നിർദേശപ്രകാരം റീജിണൽ ഫയർ ഓഫീസർ സത് സേവന പത്രം നൽകി. തളിപ്പറമ്പ് ഫയർ സ്റ്റേഷനിലെ സിവിൽ ഡിഫൻസ് സേനാംഗങ്ങൾ വ്യത്യസ്ത മേഖലകളിൽ വിദഗ്ദരായവരും, അവരവരുടെ പ്രാദേശിക മേഖലകളിൽ ഉണ്ടാകുന്ന അപകടങ്ങൾ, ഗ്യാസ് ലീക്ക്, കിണറുകളിലെ രക്ഷാപ്രവർത്തനം, സ്നേക്ക് റെസ്ക്യു, ബ്രഹ്മപുരം മാലിന്യ പ്ലാൻ്റിലെ തീപിടിത്തം, ജലാശയ അപകടങ്ങൾ തുടങ്ങിയവയിലെ രക്ഷാപ്രവർത്തനങ്ങളിലും, കോവിഡ് നാളുകളിലെ മുൻകരുതൽ നടപടികളിലും പങ്കെടുത്ത് ഇതിനുമുമ്പും നിരവധി അംഗീകാരങ്ങൾ നേടിയിട്ടുള്ളവരാണ്. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009