ശ്രീകണ്ഠാപുരം വാർത്തകൾ

കെഎസ് സിഎഫ് ബ്ലോക്ക് കമ്മിറ്റി യോഗം സംഘടിപ്പിച്ചു

പരിസ്ഥിതി പ്രവർത്തകൻ കെ.സി. ലക്ഷ്മണനെ കെഎസ് സിഎഫ് ആലക്കോട ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചപ്പോൾ.

പരസ്യം

ആലക്കോട്: കേരള സീനിയർ സിറ്റിസൺ ഫോറം (കെഎസ് സിഎഫ്) ആലക്കോട് ബ്ലോക്ക് കമ്മിറ്റി യോഗം അരങ്ങം പകൽവിട് വയോജന കേന്ദ്രത്തിൽ നടന്നു. ബ്ലോക്ക് ചെയർമാൻ കെ.എൻ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കൺവീനർ കെ.സി. ഈപ്പൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. അനർഹർ എന്ന വിഭാഗത്തിൽപെടുത്തി അർഹരായ പലരുടെയും ക്ഷേമ പെൻഷൻ നിഷേധിക്കുന്ന നടപടി അവസാനിപ്പിച്ച് ഗുണഭോക്താവിന്റെ വരുമാനം മാത്രം മാനദണ്ഡമാക്കി പെൻഷൻ നൽകണമെന്നും പ്രതിമാസ പെൻഷൻ അയ്യായിരം രൂപയാക്കി വർധിപ്പിക്കണമെന്നും യോഗം സർക്കാരിനോടാവശ്യപ്പെട്ടു. യു. ഗോവിന്ദൻ, മാത്യു ചാണക്കാടൻ, കെ.ജി. ഓമന, എം.സി. മമ്മു, ഏബ്രഹാം ഈറ്റയ്ക്കൽ, എം.കെ. രാഘവൻ, നാരായണൻ തലവിൽ, അന്നമ്മ അഗസ്റ്റിൻ, രാഘവൻ മഞ്ഞത്തുവളപ്പിൽ എന്നിവർ പ്രസംഗിച്ചു. കെഎസ് സിഎഫ് കരുവഞ്ചാൽ മണാട്ടി യൂണിറ്റിലെ സജീവ പ്രവർത്തകനും മണാട്ടി പുഴസംരക്ഷണ സമിതി കൺവീനറുമായ പരിസ്ഥിതി പ്രവർത്തകൻ കെ.സി. ലക്ഷ്മണനെ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. പുഴയോരത്തും തുരുത്തുകളിലും വൃക്ഷത്തൈകൾ നട്ടു പിടിപ്പിക്കൽ, പുഴയിൽ തള്ളുന്ന മാലിന്യങ്ങൾ നീക്കം ചെയ്യൽ, പരിസ്ഥിതി വിരുദ്ധമായി പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നതിനെതിരെ നടത്തുന്ന പ്രവർത്തനങ്ങൾ എന്നിവക്കുള്ള അംഗീകാരമായാണ് ആദരവ് നൽകിയത്. കെഎസ് സിഎഫ് ബ്ലോക്ക് ട്രഷറർ ജോസഫ് ചേരോലിയ്ക്കൽ ഉപഹാരം സമ്മാനിച്ചു. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം