ശ്രീകണ്ഠാപുരം വാർത്തകൾ

കെഎസ്ആർടിസി ബസുകളിൽ ഇനി ടിവി കണ്ട് യാത്ര ചെയ്യാം

വരുമാനം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കെഎസ്ആർടിസി ബസുകളിൽ ടെലിവിഷനുകൾ സ്ഥാപിച്ച് വിവിധ സ്ഥാപനങ്ങളുടെ പരസ്യങ്ങളും പ്രക്ഷേപണം ചെയ്യുന്ന പദ്ധതി നടപ്പാക്കുന്നത്.

പരസ്യം

പയ്യാവൂർ: കെഎസ്ആർടിസി ബസുകളിൽ യാത്രചെയ്യുന്നവർക്ക് ഇനി ടെലിവിഷൻ പരിപാടികളും ആസ്വദിക്കാം. വരുമാനം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കെഎസ്ആർടിസി ബസുകളിൽ ടെലിവിഷനുകൾ സ്ഥാപിച്ച് വിവിധ സ്ഥാപനങ്ങളുടെ പരസ്യങ്ങളും പ്രക്ഷേപണം ചെയ്യുന്ന പദ്ധതി നടപ്പാക്കുന്നത്. കോട്ടയം ചങ്ങനാശേരിയിലെ വിഷ്വൽ ആർട്ട്സാണ് ബസുകളിൽ ഇത് പ്രവർത്തന സജ്ജമാക്കാൻ നേതൃത്വം നൽകുന്നത്. സംസ്ഥാനത്ത് ആദ്യഘട്ടത്തിൽ അഞ്ഞൂറോളം ടിവികളിലാണ് ഈ പരിപാടി ഉണ്ടാവുക. ഡ്രൈവറുടെ സീറ്റിൻ്റെ പിന്നിൽ മുകളിലായി യാത്രക്കാർക്കെല്ലാം നന്നായി കാണാവുന്ന വിധത്തിലാണ് ടിവി സ്ഥാപിച്ചിരിക്കുന്നത്. ബസ് സ്റ്റാർട്ട് ചെയ്താൽ ടിവിയും ഓണാകും, സെൻട്രലൈസ്‌ഡ് സിസ്‌റ്റം മുഖേനയായിരിക്കും ഇതിൻ്റെ പ്രവർത്തനം. ഓരോ മണിക്കൂറിലും ഏഷ്യാനെറ്റിൻ്റെ പ്രധാന വാർത്തകൾ, വിനോദ പരിപാടികൾ, മെട്രോ ട്രെയിനിലുള്ളത്പോലെ സ്‌റ്റോപ്പ് അറിയിപ്പുകൾ എന്നിവയും ഉണ്ടാകും. കണ്ണൂർ ജില്ലയിൽ ശ്രീകണ്ഠപുരത്തെ ബ്രാൻഡ് പ്ലസ് എന്ന സംരംഭത്തിനാണ് ടിവി സ്ഥാപിക്കാനുള്ള ചുമതല നൽകിയിട്ടുള്ളത്. ജില്ലയിൽ മുപ്പത് ബസുകളിൽ ഇതിനകം ഈ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു ബസിൽ പരസ്യം ചെയ്യുന്നതിന് ഒരു മാസത്തേക്ക് രണ്ടായിരത്തഞ്ഞൂറ് രൂപയും ജിഎസ്ടിയുമാണ് നൽകേണ്ടത്. ഫോൺ: 9947170700, 9446326700. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം