
കോളേജ് പ്രിൻസിപ്പാൾ ഡോ. റീന സെബാസ്റ്റ്യൻ സെമിനാറിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
ശ്രീകണ്ഠപുരം: കണ്ണൂർ യൂണിവേഴ്‌സിറ്റി യൂണിയന്റെ ആഭിമുഖ്യത്തിൽ ശ്രീകണ്ഠപുരം എസ് ഇ എസ് കോളേജിൽ ‘എ ഐ കാലത്തെ മാറുന്ന കുറ്റകൃത്യങ്ങൾ’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. റീന സെബാസ്റ്റ്യൻ സെമിനാറിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. നിർമ്മിത ബുദ്ധി (AI) വ്യാപകമാകുന്ന കാലഘട്ടത്തിൽ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചും അതിനെതിരെ പുലർത്തേണ്ട ജാഗ്രതയെക്കുറിച്ചും ഗവേഷകനായ നിവേദ് നാരായൺ സെമിനാറിൽ ക്ലാസ്സെടുത്തു. എസ് ഇ എസ് കോളേജ് യൂണിയൻ ചെയർമാൻ ആർ. കെ. യദുകൃഷ്ണ, യൂണിയൻ ഫൈൻ ആർട്സ് അഡ്വൈസർ പി. എഫ്. പ്രവീൺ, യൂണിയൻ ജനറൽ സെക്രട്ടറി എം. എസ്. ദേവ്നന്ദ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. ധാരാളം വിദ്യാർത്ഥികളും അധ്യാപകരും സെമിനാറിൽ പങ്കെടുത്തു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009