
മനസുമരവിപ്പിക്കുന്ന സാഹചര്യങ്ങളിൽ മൂന്ന് ടേണുകളിലായി ഒമ്പത് ദിവസങ്ങളാണ് ജിൻസ് രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളിയായത്.
പയ്യാവൂർ: രണ്ട് വർഷങ്ങൾക്ക് മുമ്പ് വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം, തുടർ പ്രവർത്തനങ്ങൾ എന്നിവയിൽ സംസ്ഥാന അഗ്നിരക്ഷാ സേനയോടൊപ്പം നൽകിയ മികച്ച സേവനത്തിന് തളിപ്പറമ്പ് അഗ്നിരക്ഷാ നിലയത്തിലെ സിവിൽ ഡിഫൻസ് അംഗമായ ജിൻസ് തോമസിന് കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് കണ്ണൂർ റീജണൽ ഫയർ ഓഫീസറിൽ നിന്ന് സത് സേവന പത്രം ലഭിച്ചു. പുഞ്ചിരിമട്ടം ചൂരൽമല പ്രദേശത്ത് കോഴിക്കോട് റീജണൽ ഫയർ ഓഫീസറുടെ നേതൃത്വത്തിൽ നടന്ന തിരച്ചിലിൽ ജിൻസ് അടങ്ങുന്ന സംഘം നിരവധി മനുഷ്യശരീര ഭാഗങ്ങളും തകർന്ന വീടുകൾക്കിടയിൽ നിന്ന് ഗ്യാസ് സിലിണ്ടറുകളും കണ്ടെത്തിയിരുന്നു. മനസുമരവിപ്പിക്കുന്ന സാഹചര്യങ്ങളിൽ മൂന്ന് ടേണുകളിലായി ഒമ്പത് ദിവസങ്ങളാണ് ജിൻസ് രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളിയായത്. ഇത് രണ്ടാം തവണയാണ് ജിൻസിന് സത് സേവനപത്രം ലഭിക്കുന്നത്. മുമ്പ് കോവിഡ് കാലത്തെ മികച്ച സേവനങ്ങൾക്ക് സംസ്ഥാന ഫയർഫോഴ്സ് മേധാവിയുടെ സത് സേവന പത്രമാണ് ലഭിച്ചത്. ചെമ്പേരി ചെറിയരീക്കമലയിലെ ഇളംപുരയിടത്തിൽ പരേതനായ തോമസ്- മേരി ദമ്പതികളുടെ മകനാണ് ജിൻസ്. ഭാര്യ: സിൽവി (ഷാർജ). ബിരുദ വിദ്യാർഥിയും സംസ്ഥാന ജൂഡോ താരവുമായ അക്ഷയ്, വിദ്യാർത്ഥികളായ ഏബൽ, അമേയ എന്നിവരാണ് മക്കൾ. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009