
തളിപ്പറമ്പ്–ശ്രീകണ്ഠപുരം–ഇരിട്ടി സംസ്ഥാനപാതയുടെ വികസനം അടിയന്തരമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ശ്രീകണ്ഠപുരത്ത് ചേർന്ന ജനകീയ കമ്മിറ്റി രൂപീകരണ യോഗത്തിൽ ശ്രീകണ്ഠപുരം നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.വി. കുഞ്ഞിരാമൻ പ്രസംഗിക്കുന്നു.
പയ്യാവൂർ: ഇരിക്കൂർ നിയോജകമണ്ഡലത്തിലെ പ്രധാന റോഡുകളിലൊന്നായ തളിപ്പറമ്പ്–ശ്രീകണ്ഠപുരം–ഇരിട്ടി സംസ്ഥാനപാതയുടെ വികസനം അടിയന്തരമായി നടപ്പാക്കണമെന്ന് ശ്രീകണ്ഠപുരത്ത് ചേർന്ന ജനകീയ കമ്മിറ്റി രൂപീകരണ യോഗം ആവശ്യപ്പെട്ടു. ഈ ആവശ്യവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും ഇരിക്കൂർ, തളിപ്പറമ്പ് എം.എൽ.എമാർക്കും നിവേദനം നൽകാനും യോഗം തീരുമാനിച്ചു. ശ്രീകണ്ഠപുരം വ്യാപാരഭവനിൽ നടന്ന യോഗത്തിൽ ശ്രീകണ്ഠപുരം നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.വി. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. കെ.പി. ലക്ഷ്മണൻ ആമുഖ പ്രഭാഷണം നടത്തി. വിദ്യാഭ്യാസ കാര്യ സ്ഥിരംസമിതി ചെയർമാൻ കെ. ബിജു, ആരോഗ്യ കാര്യ സ്ഥിരംസമിതി ചെയർമാൻ പി. നൂറുദ്ദീൻ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ശ്രീകണ്ഠപുരം യൂണിറ്റ് പ്രസിഡന്റ് സി.സി. മാമു ഹാജി, കൗൺസിലർ സി.എം. തോമസ്, ചെങ്ങളായി പഞ്ചായത്തംഗം റജീന മുനീർ, എം.എ. സുധാകരൻ, ഫിലിപ്പ്കുട്ടി കുഴിത്തോട്ട്, എ. ഇബ്രാഹിം, എം.പി. കുഞ്ഞിമൊയ്തീൻ, മുഹമ്മദ് കുഞ്ഞി, ഉത്തമൻ ശ്രീകണ്ഠപുരം എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ രൂപീകച്ച ജനകീയ കമ്മിറ്റിയിൽ കെ.വി. കുഞ്ഞിരാമൻ-ചെയർമാൻ, കെ.പി. ലക്ഷ്മണൻ-ജനറൽ കൺവീനർ, എ. ഇബ്രാഹിം-ട്രഷറർ എന്നിവർ ചുമതലയേറ്റു. വിവിധ ജനപ്രതിനിധികളെയും സാമൂഹിക-വ്യാപാര രംഗത്തെ പ്രതിനിധികളെയും രക്ഷാധികാരികളായും വൈസ് ചെയർമാൻമാരായും കൺവീനർമാരായും ഉൾപ്പെടുത്തി. മുഖ്യമന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി എന്നിവർക്ക് ഭീമഹർജി സമർപ്പണം, ഓഗസ്റ്റ് 10-ന് ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡിൽ ജനകീയ ഒപ്പുശേഖരണം ഇരിക്കൂർ, തളിപ്പറമ്പ് എം.എൽ.എമാരെ പ്രതിനിധിസംഘം നേരിൽ കണ്ട് റോഡ് വികസനത്തിന്റെ ആവശ്യകത അറിയിക്കുക, റോഡ് കടന്നുപോകുന്ന പഞ്ചായത്തുകളുടെ ഭരണസമിതി യോഗങ്ങളിൽ വികസനാവശ്യം ഉന്നയിച്ച് പ്രമേയം പാസാക്കാൻ അഭ്യർത്ഥിക്കുക, മേഖലയിലെ മുഴുവൻ ജനപ്രതിനിധികൾക്കും റോഡ് വികസനത്തിന്റെ പ്രാധാന്യം വിശദീകരിച്ച് കത്ത് നൽകുക എന്നിവയാണ് യോഗത്തിലെ പ്രധാന തീരുമാനങ്ങൾ. ജനങ്ങളുടെ യാത്രാസൗകര്യവും മേഖലയിലെ സമഗ്ര വികസനവും ലക്ഷ്യമിട്ട് സംസ്ഥാനപാതയുടെ വികസനം എത്രയും വേഗം യാഥാർഥ്യമാക്കണമെന്ന ആവശ്യം യോഗം ശക്തമായി ഉന്നയിച്ചു. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009