
ലോക പരിസ്ഥിതി ദിനാചരണത്തോനോടനുബന്ധിച്ച് മടമ്പം പികെഎം കോളജ് ഓഫ് എഡ്യൂക്കേഷനിൽ ഒരാഴ്ച നീളുന്ന വിവിധ പരിപാടികൾ കോളജിലെ അധ്യാപക വിദ്യാർത്ഥിനിയും ബീറ്റ് ഫോറസ്റ്റ് ഓഫിസറുമായ എം.ജെ. അഞ്ജു ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു.
മടമ്പം: ലോക പരിസ്ഥിതി ദിനാചരണത്തോനോടനുബന്ധിച്ച് മടമ്പം പികെഎം കോളജ് ഓഫ് എഡ്യൂക്കേഷനിൽ ഒരാഴ്ച നീളുന്ന വിവിധ പരിപാടികൾക്ക് തുടക്കമായി. ‘പരിസ്ഥിതി വാരാചരണ’ പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം കോളജിലെ അധ്യാപക വിദ്യാർത്ഥിനിയും ബീറ്റ് ഫോറസ്റ്റ് ഓഫീസറുമായ എം.ജെ. അഞ്ജു നിർവഹിച്ചു. ഫിസിക്കൽ സയൻസ് വിഭാഗം അസോസിയേറ്റ് പ്രഫസറും ഇൻചാർജ് പ്രിൻസിപ്പലുമായ ഡോ. പ്രശാന്ത് മാത്യു അധ്യക്ഷത വഹിച്ചു. ഐക്യുഎസി കോ ഓർഡിനേറ്റർ ഡോ. വീണ അപ്പുക്കുട്ടൻ, ഭൂമിത്രസേന ക്ലബ് കൺവീനർ ആൽവീന ജോസ്, അധ്യാപക വിദ്യാർത്ഥിനി വി.പി. ജമീമ എന്നിവർ പ്രസംഗിച്ചു. പരിപാടികളുടെ ഭാഗമായി കോളജിലെ എൻഎസ്എസ് യൂണിറ്റ് ശ്രീകണ്ഠപുരം നഗരസഭയുടെ സഹകരണത്തോടെ അലക്സ് നഗറിലെ പച്ചത്തുരുത്തിൽ പുഴ സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി മുളത്തൈകളും മറ്റ് സസ്യങ്ങളും നട്ടുപിടിപ്പിച്ചു. ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികളിൽ കോളജിലെ ഫ്രൂട്ട് ഗാർഡൻ ശുചീകരണം, അധ്യാപക വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വീടുകളിൽ വൃക്ഷത്തൈ നടീൽ, ഡിജിറ്റൽ കൊളാഷ് മത്സരം, പരിസ്ഥിതിയെ അടുത്തറിയുന്നതിനായി പൈതൽമലയിലേക്കുള്ള പഠനയാത്ര, ഫോട്ടോഗ്രാഫി മത്സരം എന്നിവയുമുണ്ട്. കോളേജ് എൻഎസ്എസ്പ്രോഗ്രാം ഓഫീസറും ഔട്ട് റീച്ച് പരിപാടികളുടെ ജനറൽ കോ ഓർഡിനേറ്റരുമായ ഡോ. സിനോജ് ജോസഫ് ആണ് പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത്. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009