
നവീകരിച്ച കെജി സെക്ഷൻ ഉദ്ഘാടനം എരുവേശി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജയശ്രീ ശ്രീധരൻ നിർവഹിച്ചു.
നെല്ലിക്കുറ്റി: ഗാന്ധി മെമ്മോറിയൽ യുപി സ്‌കൂളിലെ പ്രവേശനോത്സവം സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് പരത്തനാൽ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ. മാത്യു ഓലിയ്ക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. നവീകരിച്ച കെജി സെക്ഷൻ ഉദ്ഘാടനം എരുവേശി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജയശ്രീ ശ്രീധരൻ നിർവഹിച്ചു. സയൻസ്, മാത്‍സ്, സോഷ്യൽസയൻസ് ലാബുകളിലേക്കുള്ള പഠനോപകരണങ്ങൾ ഷാരോൺ മനോജ് ചെറുശേരിയിൽ നിന്ന് സ്കൂൾ മുഖ്യാധ്യാപിക ഷാൻ്റി തോമസ് ഏറ്റുവാങ്ങി. എൽഎസ്എസ്, യുഎസ്എസ് വിജയികളെ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.കെ. ശ്രീനാഥ് മൊമെൻ്റൊ നൽകി അനുമോദിച്ചു. നവാഗതരായ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. വിദ്യാർത്ഥികൾ സൈബർ സേഫ്റ്റി പ്രതിജ്ഞയെടുത്തു. വാർഡ് മെംബർ സോജൻ കാരാമയിൽ, പിടിഎ പ്രസിഡന്റ് ലൈസൺ മാവുങ്കൽ, മദർ പിടിഎ പ്രസിഡന്റ് ജിസ്ന സനോജ്, പിടിഎ വൈസ് പ്രസിഡന്റ് അനീഷ് തോണക്കര, വിദ്യാർത്ഥി പ്രതിനിധി വർഗീസ് ഫ്രാൻസിസ്, സ്‌കൂൾ സീനിയർ അസിസ്റ്റൻ്റ് പി.വി. കൃഷ്ണദാസ് എന്നിവർ പ്രസംഗിച്ചു. പാരിഷ് കോ ഓർഡിനേറ്റർ ജോസ് അഗസ്റ്റിൻ, പഞ്ചായത്ത് മുൻ പ്രസിഡൻ്റ് മിനി ഷൈബി എന്നിവർ പങ്കെടുത്തു. മധുര പലഹാര വിതരണവും വിഭവസമൃദ്ധമായ സദ്യയും നടന്നു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009