
റബർ ഉത്പാദനം ഗണ്യമായി കുറഞ്ഞുവരുന്ന അവസ്ഥയിൽ റബർ വില താഴാതെ നിലനിർത്തേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് യോഗം ചൂണ്ടിക്കാട്ടി.
പയ്യാവൂർ: കർഷകരുടെ പ്രതീക്ഷകൾ തകർത്ത് റബർവില അനുദിനം കുറയുന്ന സാഹചര്യത്തിൽ റബറിന് അടിസ്ഥാന വിലയായി കിലോഗ്രാമിന് 300 രൂപ നിശ്ചയിക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത കമ്മിറ്റി ആവശ്യപ്പെട്ടു. റബർ ഉത്പാദനം ഗണ്യമായി കുറഞ്ഞുവരുന്ന അവസ്ഥയിൽ റബർ വില താഴാതെ നിലനിർത്തേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. ആശാവർക്കർമാരുടെ വേതനം 3000 രൂപ വർധിപ്പിച്ചതും അങ്കണവാടി ജീവനക്കാർക്ക് ആയിരം രൂപ വീതം കൂട്ടിയതും കത്തോലിക്കാ കോൺഗ്രസ് സ്വാഗതം ചെയ്യുകയാണെന്നും എന്നാൽ സംസ്ഥാനത്തെ ബഹുഭൂരിപക്ഷം വരുന്ന കർഷകരുടെയും പ്രധാന വരുമാന മാർഗമായ റബറിൻ്റെ വില ക്രമാതീതമായി കുറയുമ്പോൾ സർക്കാരിന്റെ ഇടപെടൽ അത്യന്താപേക്ഷിതമാണെന്നും യോഗം ചൂണ്ടിക്കാട്ടി. എടൂർ ഫൊറാനയിലെ കീഴ്പ്പള്ളി പാരിഷ് ഹാളിൽ ചേർന്ന യോഗം എടൂർ ഫൊറോന വികാരി ഫാ. തോമസ് വടക്കേമുറിയിൽ ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത പ്രസിഡൻ്റ് ഫിലിപ്പ് വെളിയത്ത് അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ഡയറക്ടർ ഫാ.ഡോ. ഫിലിപ്പ് കവിയിൽ, ഫാ. കുര്യാക്കോസ് കളരിക്കൽ, ഫാ. ജോർജ് ചേലമരത്തിൽ, കത്തോലിക്ക കോൺഗ്രസ് അതിരൂപത ജനറൽ സെക്രട്ടറി ജിമ്മി ആയിത്തമറ്റം, ട്രഷറർ സുരേഷ് ജോർജ് കാഞ്ഞിരത്തിങ്കൽ, വൈസ് പ്രസിഡൻ്റ്മാരായ ബെന്നിച്ചൻ മഠത്തിനകം, ഐ.സി. മേരി, ഷിനോ പാറയ്ക്കൽ, സെക്രട്ടറിമാരായ ജെയിംസ് ഇമ്മാനുവൽ, ജോസഫ് കൊച്ചുകുന്നത്ത്പറമ്പിൽ, ഷീബ തെക്കേടത്ത്, സൈജോ ജോസഫ്, ഫെറോന പ്രസിഡൻ്റ്മാരായ പി.എം. ജോസ്, ജോസഫ് മാത്യു കൈതമറ്റം, ജോളി ജോസഫ് എരിഞ്ഞേരിയിൽ, മാത്യു വള്ളംകോട്ടിൽ, സെക്രട്ടറിമാരായ ഷാജൻ ജോസഫ്, ജെയിംസ് പാറയിൽ, ജോർജ് പന്തമാക്കൽ എന്നിവർ പ്രസംഗിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009